Sunday, March 15, 2026 Last Updated 22 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 02.40 PM

മോഹന്‍ലാല്‍ സാറിന് മാത്രമേ ഈ സിനിമ ചെയ്യാന്‍ കഴിയൂ, എന്തൊരു നടനാണ് അദ്ദേഹം; തുടരും ഗംഭീര സിനിമയെന്ന് സെല്‍വരാഘവന്‍

selvaraghavan

തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അതിഗംഭീരം റെസ്പോൺസ് തന്നെയാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ് സംവിധായകൻ സെൽവരാഘവൻ. ഗംഭീര സിനിമയാണ് തുടരുമെന്നും മോഹൻലാലിനെക്കൊണ്ട് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയുകയുള്ളൂ എന്നും സെൽവരാഘവൻ എക്സിൽ കുറിച്ചു.

'തുടരും ഗംഭീര സിനിമയാണ്. മോഹൻലാൽ സാറിന് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയൂ. എന്തൊരു നടനാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി', സെൽവരാഘവൻ കുറിച്ചുത്.

കഴിഞ്ഞ ദിവസം മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. ഒടിടിയിലും സിനിമ കത്തിക്കയറുന്ന കാഴ്ചയാണുള്ളത്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ. വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴിൽ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്.

തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW