-->
ചടുല നൃത്തച്ചുവടുകൾ കൊണ്ട് എന്നും ഇന്ത്യൻ സിനിമപ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് പ്രഭുദേവ. ഇന്ത്യന്‍ മൈക്കിള്‍ ജാക്‌സണ്‍ എന്നറിയപ്പെടുന്ന പ്രഭുദേവ അഭിനയത്തിന് പുറമേ സംവിധായകനായും നൃത്തസംവിധായകനായും ഒക്കെ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപാട് ആരാധകരുള്ള താരത്തിന്റെ സിനിമകൾ പോലെതന്നെ വ്യക്തിജീവിതവും പലപ്പോഴും ചർച്ചകളിൽ പെട്ടിട്ടുണ്ട്. ആദ്യഭാര്യ റംലത്തുമായി വേർപിരിഞ്ഞതും പിന്നീട് നടി നയൻതാരയുമായുള്ള പ്രണയവുമൊക്കെ വാർത്തകളിൽ നിറഞ്ഞതാണ്.
ഇപ്പോഴിതാ പ്രഭുദേവയുമായി വേര്‍പിരിഞ്ഞ് 14 വര്‍ഷത്തിന് ശേഷം മൗനം വെടിഞ്ഞിരിക്കുകയാണ് മുന്‍ഭാര്യ റംലത്ത്. നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അത് സ്വീകരിക്കാനുള്ള പക്വത നമുക്ക് ഉണ്ടായിരിക്കണമെന്നും പല കാരണങ്ങളാല്‍ തങ്ങള്‍ വേര്‍പിരിഞ്ഞെന്നും, പക്ഷേ തനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല എന്നും റംലത്ത് പറയുന്നു.
"നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അത് സ്വീകരിക്കാനുള്ള പക്വത നമുക്ക് ഉണ്ടായിരിക്കണം. പല കാരണങ്ങൾ കൊണ്ടാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. പക്ഷേ എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല വിവാഹമോചിതരാണെങ്കിലും മക്കളെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതായിരുന്നു.
പിരിഞ്ഞതിനുശേഷം എന്നെക്കുറിച്ച് മോശമായി ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെയൊരാളെക്കുറിച്ച് ഞാനും മോശമായി പറയില്ല.
പ്രഭുദേവ നല്ലൊരു അച്ഛനാണ്. മക്കളെന്നാല്‍ അദ്ദേഹത്തിന് ജീവനാണ്. ഇരുവരുമായി അദ്ദേഹം വളരെയധികം അറ്റാച്ച്‌ഡ് ആണ്.
എന്തുണ്ടെങ്കിലും പരസ്പരം പറയുന്ന അച്ഛനും മക്കളുമാണ് അവര്‍. കുട്ടികളെ ഭക്ഷണമൂട്ടുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നയാളാണ്. മക്കള്‍ക്ക് എന്താണ് ഇഷ്ടം അതു മാത്രമേ അദ്ദേഹം ചെയ്യൂ,
അവര്‍ക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാറില്ല.
ജീവിതത്തില്‍ ഒരു ഘട്ടമായപ്പോള്‍ മക്കളെ ഒറ്റയ്ക്ക് നോക്കേണ്ട ഘട്ടം വന്നു. വിവാഹമോചിതരായെങ്കിലും പ്രഭുദേവയുടെ പിന്തുണ നന്നായുണ്ടായിരുന്നു. അത് ഈ നിമിഷം വരെയുമുണ്ട്. കുട്ടികളേക്കുറിച്ചുള്ള എന്തു വിഷയവും പരസ്പരം ചര്‍ച്ച ചെയ്തതിനു ശേഷമാണ് അവരോട് പറയുക..." റംലത്ത് പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിലാണ് പ്രഭുദേവയെക്കുറിച്ച് റംലത്ത് മനസ് തുറന്നത്.
1995 ലാണ് പ്രഭുദേവയും റംലത്തും വിവാഹിതരായത്. ഇരുവര്‍ക്കും മൂന്ന് ആണ്‍മക്കളാണുള്ളത്. മൂത്തമകന്‍ 2008 ല്‍ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചു. പ്രഭുദേവ നയന്‍താരയുമായി പ്രണയത്തിലായതിനു ശേഷമാണ് റംലത്ത് വിവാഹമോചനം നേടിയത്. 2011 ൽ ഇരുവരും വേര്‍പിരിഞ്ഞത്. അടുത്ത വർഷം നയന്‍താരയുമായും പ്രഭുദേവ വേര്‍പിരിഞ്ഞു. പിന്നീട് ഡോക്ടര്‍ ഹിമാനി സിങ്ങിനെ പ്രഭുദേവ വിവാഹം ചെയ്തു. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടിയുമുണ്ട്.