Friday, March 13, 2026 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 07.18 PM

അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണം, 2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും: വി ഡി സതീശന്‍

v d satheeshan

സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ ദേശീയപാത നിലം പതിച്ചു. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. 2026 ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും.

അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണമെന്നും പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എന്റെ ഗുരുനാഥന്‍. മറ്റാര്‍ക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉമ്മന്‍ ചാണ്ടി നടത്തിയപ്പോള്‍ കടല്‍ക്കൊള്ള എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം.ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കടല്‍ കൊള്ളയും ഇപ്പോള്‍ കടല്‍ വിപ്ലവവും എന്നാണ് പറയുന്നത്. തുറമുഖം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ കടൽക്കൊള്ള മാറി കടല്‍ വിപ്ലവം ആയിമാറി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW