-->
മുലയാളികള്‍ക്കേറെ സുപരിചിതയാണ് മീര നന്ദൻ. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര വെള്ളിത്തിരയിലെത്തുന്നത്. ടെലിവിഷനിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ താരം പിന്നീട് നായികയായി മലയാളി മനസ് കീഴടക്കി. ഏറ്റവുമൊടുവില്‍ ഗോള്‍ഡ് കോയിൻ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം സിനിമയോട് വിട പറഞ്ഞ മീര ദുബായില്‍ അറിയപ്പെടുന്ന റേഡിയോ ജോക്കിയായി.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഭർത്താവ് ശ്രീജുവിനൊപ്പമുള്ള യാത്രകളും വിശേഷങ്ങളും മീര ആരാധകരുമായി പങ്കിടാറുണ്ട്. ലണ്ടനില്‍ അക്കൗണ്ടന്റാണ് ശ്രീജു. കഴിഞ്ഞ വർഷം ഗുരുവായൂരില്‍ വച്ച് നടന്ന താരവിവാഹം ഏറെ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള പുതിയ ചില ബീച്ച് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീര. ഗോവയിലെ ബീച്ചില്‍ നിന്നുമുള്ള ചിത്രങ്ങളാണ് മീര പങ്കുവച്ചിരിക്കുന്നത്. "ഒരു ബീച്ചും, സൂര്യാസ്ഥമയവും കൂടെ അവനും ഉണ്ടെങ്കില്‍ എല്ലാത്തില്‍ നിന്നും എനിക്ക് പുറത്ത് കടക്കാൻ എനിക്ക് അത് മാത്രം മതി..." എന്ന ക്യാപ്ഷൻ നൽകിയാണ് മീര ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. തന്നെ അത്രയും മനസ്സിലാക്കുന്ന നല്ല ഒരു സുഹൃത്തിനെ തന്നെ പങ്കാളിയായി കിട്ടിയതിലെ സന്തോഷം പല അവസരങ്ങളിലും മീര നന്ദൻ പങ്കുവച്ചിട്ടുണ്ട്.
ജോലിത്തിരക്കും മറ്റ് യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ഭർത്താവിനൊപ്പം ഒരു ബീച്ചോരത്ത് സൂര്യാസ്ഥമയം കണ്ടിരുന്നാല്‍ മീര ഹാപ്പിയാണ് എന്ന് ഈ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കിടുകയാണ്. പെർഫക്‌ട് കപ്പിള്‍സിനോടുള്ള സ്നേഹം അറിയിച്ചുകൊണ്ടാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ വെെറലായി. നിരവധി ആരാധകരാണ് ലെെക്കുകളും കമന്റുകളും കുറിക്കുന്നത്. "മീര ഇപ്പോള്‍ വളരെ ഹാപ്പിയാണ്, പെർഫക്‌ട് കപ്പിള്‍സ്, രണ്ടുപേരെയും കാണാൻ നല്ല ഭംഗിയുണ്ട്, മനോഹരം,ക്യൂട്ട് കപ്പിള്‍സ്..." ഇങ്ങനെ പോകുന്നു കമന്റുകള്‍.