-->
തെന്നിന്ത്യൻ സിനിമയിലെ താരറാണിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. തന്റെ കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച അവർ തമിഴിലും തെലുഗുവിലും ഒക്കെ മിന്നുന്ന താരം. തമിഴില്‍ വിജയ്, അജിത്, സൂര്യ, ധനുഷ് എന്നിങ്ങനെ ഒട്ടേറെ നായകന്മാരുടെ ഒപ്പം നായികാ വേഷത്തില്‍ എത്തിയിട്ടുള്ള താരമാണ് തമന്ന.
സൗത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളം ബോളിവുഡിലും ടോളിവുഡിലും തിളങ്ങി നിൽക്കുന്ന താരം ദിലീപിന്റെ നായികയായി മലയാളത്തിലും അരങ്ങേറി. തമന്ന അഭിനയിച്ച അവസാന തമിഴ് ചിത്രങ്ങള്‍ ആയ ജയിലർ, അരണ്‍മനൈ 4 എന്നിവ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായിരുന്നു. സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന. താരത്തിന്റെ ഫോട്ടോഷൂട്ടുകളും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ സ്വർണ്ണ എംബ്രോയിഡറി കൊണ്ട് അലങ്കരിച്ച ഐവറി ഗൗണിൽ തിളങ്ങുന്ന ചിത്രങ്ങൾ പങ്കിടുകയാണ് താരം. ഗൗണിലെ കോളറും ഷോർട്ട് സ്ലീവുകളും വിന്റേജ് ലുക്ക് നൽകുന്നുണ്ട്. സ്വീപ്പിംഗ്, ഫ്ലേർഡ് സ്കർട്ടാണ് ഗൗണിന്റെ പ്രത്യേകത. "ബ്ലിംഗ് ഇറ്റ് ഓൺ..." എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.