Friday, March 13, 2026 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 31 May 2025 09.18 AM

ചരിത്രഭൂരിപക്ഷം നേടുമെന്ന് ആത്മവിശ്വാസം ; ആര്യാടന്‍ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

uploads/news/2025/05/783912/aryadan.jpg

മലപ്പുറം: ശക്തമായ മത്സരത്തിന് കളമൊരുക്കി നിലമ്പൂരില്‍ എല്‍ഡിഎഫ് കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക സമര്‍പ്പിക്കുക. അതേസമയം ഇന്ന് രാവിലെ ഇടതുസ്ഥാനാര്‍ത്ഥി എം സ്വരാജും മണ്ഡലത്തില്‍ എത്തും. അതേസമയം അന്‍വര്‍ മത്സരരംഗത്ത് വന്നാല്‍ അന്‍വര്‍ ഇഫക്ട് ആര്‍ക്ക് അനുകൂലഘടകമായി മാറുമെന്നതാണ് മറ്റൊരു വലിയ ചര്‍ച്ച.

രാവിലെ തൃശ്ശൂരിലെ കെ കരുണാകരന്‍ സ്മാരകത്തില്‍ പ്രാര്‍ത്ഥന നടത്തിയയാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് എത്തുന്നത്. നേരത്തേ ഉമ്മന്‍ചാണ്ടിയുടെ സ്മൃതിമണ്ഡപത്തില്‍ എത്തിയും ആര്യാടന്‍ ഷൗക്കത്ത് പ്രാര്‍ത്ഥന നടത്തിയിരുന്നു. യുിഡഎഫ് വളരെ നേരത്തേ തന്നെ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിരുന്നു. തന്റെ പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. ചരിത്രത്തില്‍ രണ്ടാം തവണയാണ് യുഡിഎഫിന് അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നേരിടേണ്ടി വന്നിരിക്കുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. ചരിത്ര ഭൂരിപക്ഷം നേടുമെന്നാണ് ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം.

അതേസമയം രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എംഎല്‍എ സ്ഥാനം രാജിവെച്ച പി.വി. അന്‍വര്‍ കൂടി മത്സരിക്കാനുണ്ടാകുമോ എന്ന് ഇന്നറിയാം. അന്‍വറിന്റെ ടിഎംസിയെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്ന വാഗ്ദാനം അദ്ദേഹം ഇതുവരെ സ്വീകരിച്ചിട്ടില്ല. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരേ നടത്തിയ പ്രസ്താവന തിരുത്തണമെന്നാണ് യുഡിഎഫ് പറയുന്നത്. നിലവില്‍ യുഡിഎഫില്‍ അസോസിയേറ്റ് അംഗമായി നില്‍ക്കുകയും പിന്നീട് ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ അന്‍വറിന് മുന്നില്‍ വെച്ചിരിക്കുന്ന ഫോര്‍മുല. എന്നാല്‍ അന്‍വര്‍ ഇത് സ്വീകരിച്ചിട്ടില്ല. യുഡിഎഫില്‍ ഘടകകക്ഷിയാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

ഇന്ന് വീണ്ടും അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്. ഇന്നലെ വാര്‍ത്താസമ്മേളനത്തിന് ഒരുങ്ങിയെങ്കിലും ഒരു പകല്‍ കൂടി മാറ്റി വെയ്ക്കാന്‍ മുസ്‌ളീംലീഗ് നേതാക്കള്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനം മാറ്റിയിരുന്നു. എന്നാല്‍ ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിലും അന്‍വറിനെ അസോസിയേറ്റാക്കാമെന്നാണ് തീരുമാനിച്ചതോടെ ഇതോടെ തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി അന്‍വര്‍ മുമ്പോട്ട് പോകുകയാണ്. നാമനിര്‍ദേശ പത്രിക പൂരിപ്പിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അന്‍വര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. താന്‍ രാജിവെച്ച കസേരയില്‍ തനിക്ക് തന്നെ മത്സരിക്കാമായിരുന്നു. എന്നാല്‍ അതിന് മുതിരാതെ യുഡിഎഫിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തയ്യാറാകുകയായിരുന്നു എന്നാണ അന്‍വറിന്റെ നിലപാട്. അന്‍വര്‍ കൂടി മത്സരിച്ചാല്‍ ശക്തമായ ത്രികോണ മത്സരമാകും നിലമ്പൂരില്‍ ഉണ്ടാകുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW