Tuesday, March 10, 2026 Last Updated 36 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 12.17 PM

പദ്മരാജന്‍ എണ്‍പതാം ജന്മവാര്‍ഷിക സമ്മേളനവും പുരസ്‌കാര സമര്‍പണവും 30ന്; മോഹന്‍ലാലന്‍ മുഖ്യാതിഥി

uploads/news/2025/05/783657/p.-padmarajan.jpg

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരനും ചലച്ചിത്രകാരനുമായിരുന്ന പി പദ്മരാജന്റെ എണ്‍പതാം ജന്മവാര്‍ഷികവും എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി സഹകരിച്ച് പി.പദ്മരാജന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2024ലെ ചലച്ചിത്ര/സാഹിത്യ അവാര്‍ഡുകകളുടെ സമര്‍പ്പണവും മെയ് 30 ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ടാഗോര്‍ തീയറ്ററില്‍ നടക്കും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും.

പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച സംവിധായകനും, തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ ഫാസില്‍ മുഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങും. മികച്ച നോവലിസ്റ്റിനുള്ള സാഹിത്യ പുരസ്‌കാരം പട്ടുനൂല്‍പ്പുഴുവിന്റെ കര്‍ത്താവ് എസ്.ഹരീഷ് സ്വീകരിക്കും. മികച്ച ചെറുകഥാകൃത്തിനുള്ള അവാര്‍ഡ് ഇടമലയിലെ യാക്കൂബിന്റെ രചയിതാവ് പി എസ് റഫീഖ് ഏറ്റുവാങ്ങും.

മികച്ച നവാഗത സാഹിത്യകാരനുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് ടെയ്ല്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരം വൈറസ് എന്ന നോവലെഴുതിയ ഐശ്വര്യ കമലയ്ക്കു സമ്മാനിക്കും. സിനിമാജൂറി അധ്യക്ഷന്‍ ടി.കെ.രാജീവ്കുമാര്‍, സാഹിത്യ വിഭാഗം ജൂറി അധ്യക്ഷന്‍ ഉണ്ണി ആര്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് പി.ജി പ്രഗീഷ്, പ്രദീപ് പനങ്ങാട്, എ ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.ജൂറിയംഗങ്ങളായിരുന്ന എസ് കുമാര്‍, ജി ആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ പങ്കെടുക്കും.

പദ്മരാജന്‍ ചിത്രങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ച ബ്‌ളെസി, ജോഷി മാത്യു, സുരേഷ് ഉണ്ണിത്താന്‍, വേണു, ബി ലെനിന്‍, പൂജപ്പുര രാധാകൃഷ്ണന്‍, മോഹന്‍ദാസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. മോഹന്‍ലാലിനെ രാധാലക്ഷ്മി പദ്മരാജന്‍ ആദരിക്കും
തുടര്‍ന്ന് ഫെമിനിച്ചി ഫാത്തിമ സിനിമയുടെ പ്രദര്‍ശനവും നടക്കം.

Ads by Google
Ads by Google
TRENDING NOW