Saturday, March 14, 2026 Last Updated 46 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 08.43 AM

ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ടന്യൂനമര്‍ദ്ദം ; അടുത്ത രണ്ടുദിവസവും ശക്തമായ മഴയുണ്ടാകും

uploads/news/2025/05/783634/rain-and-water.gif

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യുനമര്‍ദ്ദനത്തെ തുടര്‍ന്ന് കേരളത്തില്‍ രണ്ടു ദിവസം കൂടി അതിശക്തമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. എല്ലാജില്ലകളിലും മഴയാണ്. ഇടവിട്ട് ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇടുക്കി, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. പത്തു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് യെല്ലോ അലേര്‍ട്ടുള്ളത്. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വിവിധ ഡാമുകളും തുറന്നിട്ടുണ്ട്.

റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇടവിട്ട് ശക്തമായ മഴയാണ് ഇടുക്കിയില്‍. അതിനൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. അതിശക്തമായ തണുപ്പുമുണ്ട്. മലങ്കര, കല്ലാര്‍കുട്ടി ഡാമുകള്‍ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ട്. അടിമാലിയലും മറ്റും ദേശീയപാതാ ജോലികള്‍ പുരോഗമിക്കുന്ന മേഖലകളില്‍ നേരിയ മണ്ണിടിച്ചിലുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പമ്പയിലും അച്ചന്‍കോവിലിലും ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ടയില്‍ ഇന്നലെ മലയോര മഴ പെയ്തു. ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. പലയിടത്തും മരം കടപുഴകി വീഴുന്ന പ്രശ്‌നങ്ങളുണ്ട്. കല്ലറക്കടവില്‍ ഇലവണ്‍ കെ.വി.യ്ക്ക് മുകളിലേക്ക് മരം കടപുഴകി വീഴുകയും വൈദ്യൂതപോസ്റ്റ് ഒടിഞ്ഞു വീണ് വൈദ്യുതി പ്രശ്‌നം നേരിടുകയാണ്. വാട്ടര്‍അതോറിറ്റി പമ്പിംഗ് മുടങ്ങി പത്തനംതിട്ട നഗരത്തിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. കോട്ടയത്ത് കഴിഞ്ഞദിവസം രാത്രിയില്‍ തുടങ്ങിയ മഴ തുടരുകയാണ്.

മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രദേശത്ത് പലയിടങ്ങളില്‍ വഴിയില്‍ വെള്ളം കയറിയിട്ടുണ്ട്. 15 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 62 കുടുംബങ്ങളില്‍ നിന്നും 167 പേര്‍ ക്യമ്പുകളിലുണ്ട്. രണ്ടു ദിവസങ്ങളായി വെള്ളക്കെട്ട തുടരുകയാണ്. പലയിടത്തും ജലനിരപ്പ് ഉയരുകയാണ്.

വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. കാരാപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. വിലങ്ങാട് ബിജെപിയും കോണ്‍ഗ്രസും ഹര്‍ത്താല്‍ നടത്തുകയാണ്. വയനാട് ദുരന്തത്തിലെ സേവനം കിട്ടാതെ പോയവരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW