Friday, March 13, 2026 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 08.35 AM

വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം ; പി.വി. അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ ആലോചിക്കുന്നു

uploads/news/2025/05/783633/pv-anwar.jpg

മലപ്പുറം: അന്‍വറിന് വഴങ്ങേണ്ടതില്ലെന്ന നിലപാട് എടുത്തതിനെ തുടര്‍ന്ന് നിലമ്പൂരില്‍ മത്സരിക്കാന്‍ പി.വി. അന്‍വര്‍. ടിഎംസി ദേശീയ നേതൃത്വത്തെയാണ് ഇക്കാര്യം അറിയിച്ചതായിട്ടാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വൈകിട്ടോടെ പുറത്തുവരും. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി. അന്‍വറിനെ കോണ്‍ഗ്രസ് കൈവിട്ട നിലയിലാണ്.

അന്‍വറിന് വഴങ്ങേണ്ടതില്ലെന്ന്് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍ദേശിച്ചതായിട്ടാണ് വിവരം. ഇന്നലെ രാവിലെ വാര്‍ത്താസമ്മേളനം വിളിച്ച് പി.വി. അന്‍വര്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സമ്മര്‍ദ്ദപ്പെടുത്താന്‍ നീക്കം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിക്കുകയും ഇനി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാത്രമാണ് തനിക്ക് ആശ്രയമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ സി വേണുഗോപാല്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറായിട്ടില്ല.

കേരളത്തിലെ കൊള്ളാവുന്ന നേതൃത്വം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നായിരുന്നു വേണുഗോപാല്‍ പ്രതികരിച്ചത്. എന്നാല്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച റദ്ദാക്കിയത് അവസാന നിമിഷമാണെന്നായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്. അതിനിടയില്‍ തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് മഞ്ചേരിയില്‍ നടക്കും. ഈ യോഗത്തില്‍ കൃത്യമായ തീരുമാനം ഉണ്ടാകും.

നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക. മത്സരിച്ചാല്‍ മമതാബാനര്‍ജിയും പത്ത് മന്ത്രിമാരും അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയേക്കുമെന്നാണ് ഇന്നലെ അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അതേസമയം മണ്ഡലത്തില്‍ പി വി അന്‍വറിന്റെ ഫ്ളക്സുകള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW