Friday, March 13, 2026 Last Updated 40 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 01.40 PM

‘‘കെട്ടിപ്പിടിച്ച്‌ അഭിനയിക്കാന്‍ പറ്റത്തില്ലെന്ന് പറയുന്നവര്‍ വീട്ടില്‍ ഇരിക്കുന്നതാണ് നല്ലത്;അഭിനയം അഭിനയം മാത്രമാണ്...’’വെബ്സീരീസിനെക്കുറിച്ച് രേണു സുധി

uploads/news/2025/05/783484/Untitled-1.jpg
Renu sudhi and Pratheesh (Image Source: Facebook)

രേണു സുധി എന്ന പേര് പ്രേക്ഷകര്‍ ആദ്യം കേട്ടത് ടെലിവിഷന്‍ മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ വാക്കുകളിലൂടെയാണ്. അന്നുമുതല്‍ ഒരുപാട് സ്നേഹിച്ച രേണുവിനെ പിന്നെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ് മലയാളികള്‍ കണ്ടത്. പിന്നീട് ഒരു വാഹനാപകടത്തിലൂടെ കൊല്ലം സുധി അകാലത്തില്‍ വേര്‍പെട്ടപ്പോള്‍ രേണുവിനോട് സഹതാപവും ഒപ്പം സ്നേഹവും പങ്കിട്ടു പ്രേക്ഷകര്‍. രേണുവി​നും സുധിയുടെ മക്കള്‍ക്കും വേണ്ടുന്ന സഹായങ്ങള്‍ ഒരുപാട് പേര്‍ നല്‍കുകയും ചെയ്തു.
അടുത്തിടെയായി രേണുവിന്റെ പേര് വിമര്‍ശനങ്ങളിലാണ് കേള്‍ക്കുന്നത്. രേണു സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന റീല്‍സ് വീഡിയോകള്‍ക്കാണ് വിമര്‍ശനങ്ങള്‍ ​കേള്‍ക്കാറുണ്ട്. ഭര്‍ത്താവിന്റെ മരണ ശേഷം ഫോട്ടോ ഷൂട്ടുകളിലും റീല്‍സുകളിലും ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതും അഭിനയം ഓവറാവുന്നുണ്ടെന്നുമടക്കമാണ് രേണുവിനെതിരെ സൈബര്‍ ആക്രമണം വരാനുള്ള കാരണങ്ങള്‍. പക്ഷേ ഈ വിമര്‍ശനങ്ങള്‍ ഒന്നും മൈന്‍ഡ് ചെയ്യാതെ രേണു വീണ്ടും വീണ്ടും റീല്‍സും ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കിടാറുണ്ട്. വലിയ സൈബര്‍ ആക്രമണത്തിന് വിധേയയാകുമ്പോഴും ഒരു വലിയ വിഭാഗത്തിന്റെ പിന്തുണ നേടാനും രേണു സുധിക്ക് കഴിഞ്ഞിട്ടുണ്ട്.
രേണുവിപ്പോള്‍ അഭിനയിക്കുന്നത് തന്‍സീര്‍ കൂത്തു പറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരിസിലാണ്. ആറാട്ടണ്ണനു ശേഷം തിയറ്ററിനു മുന്നില്‍ നിന്നുള്ള സിനിമാ നിരൂപണത്തിലൂടെ വൈറലായ അലിന്‍ ജോസ് പെരേരയും ഇതില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പ്രതീഷുമായുള്ള വീഡിയോകള്‍ ഇതിനകം സൈബറിടത്ത് വൈറലായിരുന്നു. അതോടെ ഭാര്യയും ഒരു കുഞ്ഞുമുള്ള പ്രതീഷിന്റെ കുടുംബം രേണു തകര്‍ക്കും എന്ന നിലയില്‍ കമന്റുകളും വന്നു.
ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രേണു സുധിയും പ്രതീഷും ഒരുമിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ്. ഒപ്പമഭിനയിക്കുന്നതിനെക്കുറിച്ചും രേണു കാരണം പ്രതീഷിന്റെ കുടുംബജീവിതം തകരുമെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയും ഇവര്‍ പറഞ്ഞു.
‘‘ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോ എന്ന് ഒരുപാട് പേര്‍ പേഴ്‌സണല്‍ മെസേജ് അയക്കാറുണ്ട്. ഒരു സിനിമയിലാണ് അഭിനയിക്കുന്നതെങ്കില്‍ ഡയറക്ടര്‍ കെട്ടിപ്പിടിച്ച്‌ അഭിനയിക്കാന്‍ പറഞ്ഞാല്‍ എനിക്ക് പറ്റില്ല എന്ന് പറയാന്‍ കഴിയില്ല. ഭാര്യയും അമ്മയും അച്ഛനും ഉള്‍പ്പെടെ എല്ലാവരും നല്ല പിന്തുണയാണ് എനിക്ക് നല്‍കുന്നത്. ഞങ്ങളുടേത് ലൗ മാര്യേജ് ആണ്. ഞാന്‍ സിനിമയില്‍ എത്തിച്ചേരണമെന്ന് ഭാര്യയ്ക്ക് വലിയ ആഗ്രഹമുണ്ട്. രേണുചേച്ചിയെ അവള്‍ക്കു നന്നായി അറിയാം. ഇതുവരെ ഒരു പ്രശ്‌നവും ഇല്ലാതെയാണ് മുമ്പോട്ട് പോകുന്നത്. രേണു ചേച്ചിയുമായി അഭിനയിച്ചതോടെ എന്റെ സമയം തെളിഞ്ഞു...’’ പ്രതീഷ് പറഞ്ഞു.
പ്രതീഷുമായി അഭിനയിക്കുമ്പോള്‍ താന്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്ന് രേണു സുധിയും പറഞ്ഞു. ‘‘പ്രതീഷുമായി അഭിനയിക്കുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്. കെട്ടിപ്പിടിച്ച്‌ അഭിനയിക്കാന്‍ പറ്റത്തില്ലെന്ന് പറയുന്നവര്‍ വീട്ടില്‍ ഇരിക്കുന്നതാണ് നല്ലത്. ഉള്ളില്‍ കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ പോലും അഭിനയം അഭിനയം മാത്രമായിട്ടാണ് ഞാന്‍ കാണുന്നത്. പ്രതീഷിന്റെ ഭാര്യയ്ക്ക് അവന്‍ സിനിമയില്‍ നല്ല നിലയില്‍ എത്തണമെന്ന് വളരെയധികം ആഗ്രഹമുണ്ട് അതുകൊണ്ട് ആ കുടുംബം പ്രതീഷിന് വലിയ പിന്തുണ നല്‍കുന്നുണ്ട്.
ലിപ് ലോക്ക് രംഗം രംഗങ്ങള്‍ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സൈനയില്‍ കൊടുക്കാനുള്ള സിനിമയില്‍ ഒരു ലിപ് ലോക്ക് രംഗം ഉണ്ടായിരുന്നു. അത് അഭിനയിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഓക്കേ പറഞ്ഞു.
തന്‍സീര്‍ കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരിസാണ് ഇനി ഇറങ്ങാനുള്ളത്. ഒരു ഇംഗ്ലീഷ് വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്. ജംഗിള്‍ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റര്‍നാഷണല്‍ ലെവലില്‍ പോകുന്ന സംഭവമാണ്. ലഹരിക്കെതിരെ പോരാടുന്ന ഒരു വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്.
സിനിമയിലെ നടിമാര്‍ വയറൊക്കെ കാണിച്ച്‌ അഭിനയിക്കുമ്പോള്‍ അത് നെഗറ്റീവ് ആയി ആരും കാണുന്നില്ല. എന്റെ ഫോട്ടോ ഷൂട്ടുകള്‍ മാത്രമാണ് വിമര്‍ശനത്തിന് വിധേയമാകുന്നത്. പാലക്കാട് ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ ധരിച്ച ഡ്രസിനെതിരേ ഒരുപാട് പേര്‍ കമന്റ് ചെയ്തു. മുകളില്‍ നിന്നൊക്കെയാണ് ക്യാമറ ഷൂട്ട് ചെയ്തത്. രേണു സുധി കാണിച്ചു തുടങ്ങി എന്ന ടൈറ്റിലിലാണ് കമന്റുകള്‍ വന്നത്. ഈ കമന്റുകള്‍ എന്നെ നിരാശപ്പെടുത്തുന്നില്ല....’’ രേണു പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

ദാസേട്ടന്‍ കോഴിക്കോട് എന്ന യൂട്യൂബര്‍ക്കൊപ്പമുള്ള വീഡിയോയിലെ ഇഴുകിചേര്‍ന്നുള്ള അഭിനയമാണ് രേണുവി​ന്റെ പേരിലുള്ള വിമര്‍ശനങ്ങളുടെ ആരംഭം കുറിച്ചത്. ഭര്‍ത്താവ് മരിച്ച ശേഷം പൊതുസമൂഹത്തിലേക്ക് ഇറങ്ങി തനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന്റെ പേരില്‍ രേണു രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. നിരവധി ഫോട്ടോ ഷൂട്ടുകളിലും റീല്‍സുകളിലും പ്രത്യക്ഷപ്പെട്ട രേണു സുധി ഇപ്പോള്‍ ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിക്കുന്നതിന്റെ തിരക്കിലാണ്.

Ads by Google
Wednesday 28 May 2025 01.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW