Friday, March 13, 2026 Last Updated 49 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 09.17 AM

വാകേരി കൊലപാതകം: കുട്ടികളെ ഉപദ്രവിച്ചതിന് പ്രതി ദിലീഷിനെതിരേ പോക്‌സോകേസും

uploads/news/2025/05/783219/dileesh.jpg

മാനന്തവാടി: വാകേരി കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ദിലീഷിനെതിരേ കുട്ടികളെ ഉപദ്രവിച്ചതിന് പോക്‌സോകേസും. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതി ഇന്നലെ കുറ്റം സമ്മതിച്ചിരുന്നു. മാതാവ് പ്രവീണയെ കൊലപ്പെടുത്തിയ പ്രതി മൂത്തകുട്ടിയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ഇളയ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു.

കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ എന്നിവയാണ് ദിലീഷിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. പെണ്‍കുട്ടികളുടെ മാതാവ് പ്രവീണയെ വെട്ടിക്കൊലപ്പെടുത്തിയ ദിലീഷ് മൂത്തപെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ഇതാണ് വധശ്രമത്തിനും പോക്‌സോ വകുപ്പ് ചുമത്താനും കാരണമായത്. കുറ്റകൃത്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം ഒമ്പതു വയസ്സുള്ള ഇളയകുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം രാവിലെ പെണ്‍കുട്ടിയെ കാടിനടുത്തുള്ള ഒരു കെട്ടിടത്തിന് പിന്നില്‍ നിന്നും നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഈ സമയത്ത് ദിലീഷ് കെട്ടിടത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയില്‍ എടുത്ത ദിലീഷ് കുറ്റകൃത്യം സമ്മതിച്ചിട്ടുണ്ട്്. ഒമ്പത് വയസ്സുള്ള ഇളയകുട്ടി അമ്മയെ വെട്ടിക്കൊല്ലുന്നതിനും സഹോദരിയെ ദിലീഷ് വെട്ടിപരിക്കേല്‍പ്പിക്കുന്നതിനും സാക്ഷിയായതിന്റെ ഞെട്ടലിലാണ്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കും. മൂത്ത കുട്ടി ചികിത്സയിലാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ പ്രവീണ കുറേക്കാലമായി ദിലീഷുമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW