Saturday, March 14, 2026 Last Updated 30 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 12.18 PM

ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് സൂര്യ; താരത്തെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ച് അഭിഷാന്‍ ജീവിന്ത്

abishan-jeevinth
photo-x.com/Abishanjeevinth

ശശികുമാര്‍ , സിമ്രാന്‍ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അഭിഷാന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച് സെലിബ്രിറ്റികളടക്കം നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ നടന്‍ സൂര്യയും ചിത്രത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ്.

സൂര്യയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം അഭിഷാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം ടൂറിസ്സ് ഫാമിലി കണ്ടുവെന്നും ചിത്രം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന്പറഞ്ഞിരുന്നുവെന്നും അഭിഷാന്‍ കുറിച്ചിട്ടുണ്ട്. ഒപ്പം സൂര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും അഭിഷാന്‍ പങ്കുവെച്ചിട്ടുണ്ട്.

‘എങ്ങനെയാണ് അത് വിശദീകരിക്കേണ്ടതെന്ന് എനിക്കറിയില്ല, പക്ഷേ എന്റെ ഉളളില്‍ സന്തോഷമുണ്ട്. സൂര്യ സാര്‍ എന്റെ പേര് വിളിച്ച് ടൂസിറ്റ് ഫാമിലി എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. 100 ാം തവണയും വാരണം ആയിരം കാണുന്ന എന്റെ ഉളളിലെ ആ കുട്ടി ഇപ്പോള്‍ നന്ദിയോടെ കരയുകയാണ്’ എന്നാണ് അഭിഷാന്‍ കുറിച്ചത്.

അതേസമയം സിനിമ ഇതുവരെ തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 50 കോടി രൂപയാണ് നേടിയിരിക്കുന്നത്. ശശികുമാറിനും സിമ്രാനുമൊപ്പം ആവേശം എന്ന ചിത്രത്തില്‍ ബിബിമോന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മുഥുന്‍ ജയ് ശങ്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW