Saturday, March 14, 2026 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 12.57 PM

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് സുരേഷ് കീഴടങ്ങി ; മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടതി

uploads/news/2025/05/783076/sukanth.jpg

കൊച്ചി: ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം ജില്ലാപോലീസ് മേധാവിയുടെ ഓഫീസില്‍ എത്തിയായിരുന്നു കീഴടങ്ങിയത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് പറഞ്ഞ് സുകാന്തിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

സുകാന്ത് ഐബി ഉദ്യോഗസ്ഥയെ മാനസീകവും ശാരീരികവും സാമ്പത്തീകവുമായി ചൂഷണം ചെയ്തിരുന്നതായും കോടതി വിലയിരുത്തിയിരുന്നു. കേസില്‍ സുകാന്തിനെതിരേ കുടുതല്‍ തെളിവുകള്‍ പുറത്തുവരേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ പ്രതിയും ഉദ്യോഗസ്ഥയും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റും ഇതില്‍ സുകാന്ത് ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി അതിശക്തമായിട്ടാണ് പോലീസിനെ വിമര്‍ശിച്ചത്. സാമ്പത്തീകചൂഷണം ലൈംഗികചൂഷണം തുടങ്ങിയ കടുത്ത ആരോപണങ്ങള്‍ കുടുംബവും ഉന്നയിച്ചിരുന്നു.

ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്ന് കുടുംബം കണ്ടെത്തിയിരുന്നു. സുകാന്തും യുവതിയും ആശുപത്രിയില്‍ പോയിരുന്നതായും കണ്ടെത്തിയിരുന്നു. സുകാന്തിന് മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നതായും സുകാന്ത് സുരേഷ് സ്‌നേഹത്തിന്റെ പേരില്‍ അനേകം യുവതികളെ ചൂഷണം ചെയ്തതായും ഹൈക്കോടതി പറഞ്ഞിരുന്നു. വിവാഹവാഗ്ദാനം നല്‍കി അനേകം യുവതികളുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയതായും കോടതി വിലയിരുത്തി.

Ads by Google
Ads by Google
TRENDING NOW