-->
മലയാളസിനിമയില്‍ ബാലതാരമായി എത്തി പ്രേക്ഷകമനസ്സ് കീഴടക്കിയ ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ള താരമാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ പാത്തുവായിട്ടാണ് മീനാക്ഷി സിനിമാലോകത്തെത്തിയത്. അന്നുമുതല്‍ സ്വന്തം വീട്ടിലെ കുട്ടിയായിട്ടാണ് മീനാക്ഷിയെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയത്.
ഇപ്പോള്‍ തന്റെ ആദ്യവര്‍ഷ ബിരുദകോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം പങ്കുവെച്ചിരിക്കുകയാണ് താരം. ' പാസ് പാസ്' എന്ന അടിക്കുറിപ്പോടെയാണ് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചറിന്റെ മാര്‍ക്ക് ലിസ്റ്റ് താരം പുറത്തുവിട്ടത്. മീനാക്ഷിയുടെ പേര് അനുനയ അനൂപ് എന്നാണ്. ഈ പേരാണ് മാര്‍ക്ക് ലിസ്റ്റിലുളളത്. ആറുപേപ്പറുകളാണ് രണ്ടാംസെമസ്റ്ററില്‍ ഉണ്ടായിരുന്നത്. എല്ലാ വിഷയങ്ങളിലും പാസായ മീനാക്ഷി രണ്ടുവിഷയങ്ങളില്‍ എ പ്ലസ് നേടി. ഒരു എ ഗ്രേഡും രണ്ട് ബി പ്ലസും ഒരു ബി ഗ്രേഡും താരം നേടിയിട്ടുണ്ട്.
എം.ജി സര്‍വകലാശാലയ്ക്കുകീഴിലെ മണര്‍കാട് സെന്റ് മേരീസ് കോളജ് വിദ്യാര്‍ഥിയാണ് മീനാക്ഷി. പ്ലസ് ടുവിന് 83 ശതമാനം മാര്‍ക്ക് നേടിയാണ് മീനാക്ഷി പാസായത്. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍നിന്ന് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും സ്വന്തമാക്കിയായിരുന്നു പത്താംക്ലാസ് വിജയം.