Friday, March 13, 2026 Last Updated 49 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 10.24 AM

നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം ; അമ്മയെയും പിതൃ സഹോദരനെയും ഒരുമിച്ച് ഇരുത്തി ഇന്ന് ചോദ്യം ചെയ്യും

uploads/news/2025/05/782703/child.jpg

കൊച്ചി: നാല് വയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന കേസില്‍ അമ്മയെയും പിതൃ സഹോദരനെയും ഒരുമിച്ച് ഇരുത്തി ഇന്ന് ചോദ്യം ചെയ്യും. പോക്‌സോപ്രകാരം എടുത്ത കേസിലെ പ്രതിയാണ് പിതൃസഹോദരന്‍. ഇന്നലെ മാതാവിനെ മൂഴിക്കുളം ജംഗ്ഷനില്‍ പാലത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ചെങ്ങമനാട് പൊലീസ് യുവതിയുമായി തെളിവെടുപ്പ് നടത്തി. ആദ്യം മൂഴിക്കുളം ജംങ്ഷനില്‍ എത്തിച്ചു. കുഞ്ഞിനെ ഒക്കത്തെടുത്ത് നൂറ് മീറ്റര്‍ അകലെയുള്ള പാലത്തിലേക്ക് നടന്നുപോയത് വാഹനത്തിലിരുന്ന് കാണിച്ചു കൊടുത്തു. തുടര്‍ന്ന് പ്രതിയായ അമ്മയെ പാലത്തിലേക്ക് കൊണ്ടുവന്നു. പാലത്തിന്റെ നടുവില്‍വെച്ച് ചാലക്കുടിപ്പുഴയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതി പൊലീസിനോട് വിശദീകരിച്ചു.

ഒറ്റപ്പെടുത്തലാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്നാണ് അമ്മയുടെ മൊഴി. ഭര്‍ത്താവ് വേറെ കല്യാണം കഴിക്കാന്‍ ആലോചിച്ചിരുന്നു. രണ്ടാനമ്മയുടെ കൂടെ തന്റെ മകള്‍ വളരുന്നത് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി.

ഭര്‍ത്തൃസഹോദരന്‍ മകളെ പീഡിപ്പിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. യുവതിയുടെ മൊഴി പോലീസില്‍ പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല. അതേസമയം കുട്ടിയുടെ അമ്മ അറിഞ്ഞിട്ടില്ലെന്ന് പ്രതിയായ പിതൃ സഹോദരനും മൊഴി നല്‍കിയിട്ടുണ്ട്. പോക്‌സോ കേസില്‍ പ്രതിയായ പിതൃ സഹോദരന്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ ഇന്ന് ഉച്ചയോടെ കസ്റ്റഡിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഒരു വര്‍ഷമായി പിതാവിന്റെ സഹോദരന്‍, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണ്.

ഭര്‍തൃവീട്ടിലെ ഒറ്റപ്പെടലിനെത്തുടര്‍ന്നാണ് മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. കുട്ടി മിക്കപ്പോഴും ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. ഇടയ്ക്ക് മാത്രമാണ് തന്റെയടുത്തേക്ക് വന്നിരുന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW