Friday, March 13, 2026 Last Updated 17 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 08.19 AM

സംസ്ഥാനത്ത് മഴ കനക്കുന്നു, രണ്ടു ജില്ലകളില്‍ റെഡ് അലേര്‍ട്ട് ; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും

uploads/news/2025/05/782651/rain-low-pressure.gif

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ ഉടനീളം കനത്തമഴയാണ്. അടുത്ത ഏതാനും മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.

വയനാട്ടില്‍ തിങ്കളാഴ്ച രാത്രി 7 മുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പുഴകളിലും മറ്റും ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ ഇടവിട്ട് മഴ തുടരുകയാണ്. തിരുവല്ല തുകലശ്ശേരിയിലും കുമ്പഴ കോന്നി റൂട്ടിലും റോഡിലേക്ക് മരം വീണു ഗതാഗതം തടസ്സപ്പെട്ടു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് നിര്‍ദേശമുണ്ട്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവരും മാറി താമസിക്കേണ്ടതാണ്. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകളും പൂര്‍ണ്ണമായി ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW