-->
കാസർകോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിൻ്റെ മകൻ
അഫാസ് (9), മഡിയനിലെ ഹൈദറിൻ്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്. അൻവറിൻ്റെ സഹോദരൻ ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. മാണിക്കോത്ത് പാലക്കി പഴയ പള്ളിയുടെ കുളത്തിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത് .കുളത്തിൽ വീണ ചെരുപ്പ് എടുക്കാനിറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് കരുതുന്നത്.
2 പേരെ രക്ഷപ്പെടുത്താൻ സമയം എടുത്തുവെന്ന് നാട്ടുകാർ പറയുന്നു. 2 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.