-->
കഴിഞ്ഞ തവണ ഹീരാമണ്ഡി എന്ന വെബ്സീരിസിൻ്റെ വിജയാഘോഷങ്ങൾക്കു ശേഷം കാൻ വേദിയിൽ തിളങ്ങിയ അദിതി ഇത്തവണയും ആരാധകരെ നിരാശരാക്കിയില്ല. വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ കാൻ റെഡ് കാർപെറ്റിൽ സിന്ദൂരമണിഞ്ഞ് ചുവപ്പൻ സാരിയിലാണ് അദിതി എത്തിയത്.
നീല ബോർഡറോടു കൂടിയ സാറ്റിൻ സിൽക്ക് സാരിയിലുള്ള വ്യത്യസ്ത ചിത്രങ്ങൾ അദിതി തൻ്റെ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവച്ചത്. കാൻ വേദിയിലെ ഏറ്റവും സിംപിളും എലഗൻ്റുമായിട്ടുള്ള ലുക്കാണിതെന്ന് ആരാധകർ അദിതിയെ പ്രശംസിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹോംബൗണ്ടിൻ്റെ പ്രീമിയർ ഷോ കാണാൻ രാഹുൽ മിശ്രയുടെ കസ്റ്റമൈസ്ഡ് ഔട്ട്ഫിറ്റിൽ അദിതി റെഡ് കാർപെറ്റിൽ എത്തിയിരുന്നു.