-->
ഒരുപാട് നല്ല ഫ്രെയിമുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രമുഖ ഛായാഗ്രാഹകനാണ് എന്‍. അഴകപ്പന്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സൂത്രധാരന്‍, പ്രജാപതി, നന്ദനം, തിളക്കം, മിഴി രണ്ടിലും, ഗൗരീശങ്കരം, ഒരേ കടല്‍, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ, ചന്ദ്രോത്സവം, ചാന്തുപൊട്ട്, ഒഴിമുറി, ചോക്ലേറ്റ്, അരികെ, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നിങ്ങനെ മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾക്ക് അളഗപ്പന്റെ ക്യാമറ ചലിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പ്രജാപതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ അനുഭവമാണ് അളഗപ്പൻ പങ്കുവെച്ചിരിക്കുന്നത്. ഡ്യൂപ്പിനെ വച്ച് എടുക്കാമായിരുന്ന ഒരു സീൻ താൻ തന്നെ ചെയ്യാമെന്ന് നിർബന്ധം പിടിച്ച മമ്മൂട്ടിയുടെ ഡെഡിക്കേഷനെക്കുറിച്ചാണ് അളഗപ്പൻ പറയുന്നത്.
‘‘പ്രജാപതി സിനിമയിലെ ഫൈറ്റ് സീക്വന്‍സ് ചെയ്യുന്ന സമയത്ത് മമ്മൂക്ക ചെളിയില്‍ കിടക്കുന്ന ഒരു സീന്‍ എടുക്കാന്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഞാൻ പറഞ്ഞു അത് മമ്മൂക്കയെ കൊണ്ട് എടുപ്പിക്കണ്ട ഡ്യൂപ്പിനെ ഉപയോഗിച്ച് ഷൂട്ട് ചെയ്യാമെന്ന്. എന്നാല് 'എന്താ ഞാന്‍ കിടന്നാല്‍ പ്രശ്‌നമുണ്ടോ' എന്നായിരുന്നു മമ്മൂക്ക എന്നോട് തിരിച്ചു ചോദിച്ചത്.
എന്താണ് എനിക്ക് വേണ്ടതെന്നും മമ്മൂക്ക ചോദിച്ചു. ഞാൻ പറഞ്ഞു ചെളിയില്‍ കിടക്കുന്ന ഒരു ക്ലോസപ്പ് ഷോട്ടാണ് വേണ്ടതെന്നു പറഞ്ഞപ്പോള്‍ ‘അതിനെന്താ. നമുക്ക് അത് എടുക്കാമല്ലോ’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി...’’ അളഗപ്പൻ പറഞ്ഞു. ഒരു പ്രമുഖ യൂട്യൂബ് ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം