Tuesday, March 17, 2026 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 08.50 AM

കുഞ്ഞിനെ അമ്മ പുഴയില്‍ എറിഞ്ഞ സംഭവം ; കുട്ടിയെ പിതാവിന്റെ സഹോദരന്‍ നിരന്തരം പീഡിപ്പിച്ചിരുന്നു ; അറസ്റ്റ് ചെയ്തു

uploads/news/2025/05/782386/arrested.jpg

കൊച്ചി: തിരുവാങ്കുളത്ത് നാലുവയസ്സുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് പിതാവിന്റെ സഹോദരന്‍. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായിട്ടാണ് വിവരം. ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുകയാണ്.

ഇയാള്‍ കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നതായിട്ടാണ് വിവരം. ഇന്നലെ രാത്രിയില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനിരയാക്കിയിരുന്നു. അമ്മ നടത്തിയതിന് സമാനമായ രീതിയിലുള്ള കുറ്റസമ്മതമാണ് കുഞ്ഞിനെ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ പിതാവിന്റെ സഹോദരനും നടത്തിയത്. ചോദ്യം ചെയ്തപ്പോള്‍ തെറ്റുപറ്റിപ്പോയി എന്നായിരുന്നു ഇയാളുടെ പ്രതികരണമെന്നാണ് വിവരം. ഇന്നലെ പുലര്‍ച്ചെ പിതാവിന്റെ സഹോദരനോടൊപ്പം മറ്റ് രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇയാള്‍ കുറ്റമേറ്റ സാഹചര്യത്തില്‍ മറ്റു രണ്ടുപേരെ പോലീസ് വിട്ടയച്ചു. കുട്ടി പീഡനത്തിന് ഇരയായി എന്നത് നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ ചോദ്യം ചെയ്തത്. ഇയാള്‍ നിരന്തരമായി കുട്ടിയെ പീഡിപ്പിച്ചിരുന്നോ എന്നും അമ്മയ്ക്ക് ഇക്കാര്യം അറിയാമായിരുന്നോ എന്നെല്ലാമുള്ള വിവരമാണ് ഇനി പുറത്തുവരാനുള്ളത്. വൈദ്യപരിശോധന നടത്തിയതിന് പിന്നാലെ അമ്മയെ ചെങ്ങമ്മനാട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇവിടേയ്ക്ക് എത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ബന്ധു ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പ്രതിയിലേക്ക് പോലീസ് എങ്ങിനെയാണ് എത്തിയതെന്ന വിവരവും മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോയെന്നുമുള്ള വിവരമാണ് പുറത്തുവരേണ്ടത്്.

കൊലപാതകക്കേസില്‍ മൃതദേഹം കിട്ടും മുമ്പ് അമ്മയെ കസ്റ്റഡിയില്‍ എടുത്തു. അമ്മയും സമാനമായ കുറ്റസമ്മതം നടത്തി. അതീവരഹസ്യമായിട്ടുള്ള നടപടികളാണ് കേസില്‍ പോലീസ് നടത്തുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞുള്ള വിവരത്തിലായിരുന്നു പോക്‌സോകേസ് റജിസ്റ്റര്‍ ചെയ്ത് ചെങ്ങമ്മനാട് പോലീസിന് കൈമാറിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW