-->
തിരുവനന്തപുരം: വ്യാജമോഷണക്കുറ്റം ചുമത്തി പോലീസ് സ്‌റ്റേഷനില്‍ യുവതി മാനസീക പീഡനത്തിന് ഇരയായ സംഭവത്തില്‍ പേരൂര്‍ക്കട സ്‌റ്റേഷനിലെ എഎസ്‌ഐ പ്രസന്നനേയും സസ്‌പെന്‍ഡ് ചെയ്തു. 20 മണിക്കൂര്‍ ബിന്ദുവിനെ പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിയ പോലീസിന്റെ നടപടികയില്‍ ബിന്ദുവിനെതിരേ ഏറ്റവും മോശമായി പെരുമാറിയത് പ്രസന്നന്‍ ആയിരുന്നെന്നാണ് ബിന്ദു നേരത്തേ പ്രതികരിച്ചത്.
നേരത്തേ കേസില്‍ സ്‌റ്റേഷന്‍ എസ്‌ഐ പ്രസാദിനെയും സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഈ നടപടിയില്‍ താന്‍ തൃപ്തയല്ലെന്നും തന്നെ ഏറ്റവും അപമാനിച്ചത് പ്രസന്നന്‍ ആയിരുന്നെന്ന് ബിന്ദു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. ചെയ്യാത്ത മോഷണക്കുറ്റത്തിന് സ്‌റ്റേഷന്‍ നിര്‍ത്തിയ പോലീസ് കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ നല്‍കിയില്ല. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്്‌റൂമിലെ ബക്കറ്റില്‍ കാണും പോയി എടുത്തു കുടിക്കാന്‍ പറഞ്ഞ പ്രസന്നന്‍ ബിന്ദുവിനെ കാര്യമായി മാനസീക പീഡനത്തിന് ഇരയാക്കുകയും ചെയ്തു.
കേസില്‍ ഇനിയൊരു പോലീസുകാരന്‍ കൂടിയുണ്ടെന്നും ബിന്ദു ആക്ഷേപിച്ചിരുന്നു. കണ്ടാലറിയാവുന്ന ഒരു പോലീസുകാരനെതിരേയും ബിന്ദു നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ വീട്ടില്‍ കൊണ്ടുപോയി ആക്കിയപ്പോള്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ കയ്യുയര്‍ത്തുകയും ചെയ്തതായി ബിന്ദു ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയ ഓമനാ ഡാനിയേലിനെതിരേ പരാതിയുമായി മുമ്പോട്ട് പോകുമെന്നും ബിന്ദു പ്രതികരിച്ചിട്ടുണ്ട്. അതേസമയം ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച പോലീസുകാരെ പിരിച്ചുവിടണമെന്നാണ് ബിന്ദു പറയുന്നത്.