Thursday, March 12, 2026 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 03.23 PM

ടീസര്‍ കണ്ട നിമിഷം ഇത് വര്‍ക്കാകുമെന്ന് തോന്നിയിരുന്നു; ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് ധനുഷ്

dhanush

ശശികുമാര്‍, സിമ്രാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ' ടൂറിസ്റ്റ് ഫാമിലി' . മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച് സെലിബ്രിറ്റിക്കളടക്കം രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ധനുഷിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് അഭിഷാന്‍ തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. ‘ധനുഷ് സാറിനെ കാണാന്‍ ഭാഗ്യം ലഭിച്ചു. ടൂറിസ്റ്റ് ഫാമിലിക്ക് ആശംസകള്‍ ലഭിച്ചതില്‍ നന്ദി. ടീസര്‍ കണ്ട നിമിഷം ഇത് വിജയിക്കുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ് ധനുഷ് സാര്‍ പറഞ്ഞത്’ എന്നാണ് അഭിഷാന്‍ കുറിച്ചിരിക്കുന്നത്.

സിനിമ ഇതുവരെ തമിഴ്നാട് ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 50 കോടി രൂപയാണ് നേടിയിരിക്കുന്നത്. ശശികുമാറിനും സിമ്രാനുമൊപ്പം ' ആവേശം' എന്ന എന്ന ചിത്രത്തില്‍ ബിബിമോന്‍ എന്ന കഥാപാത്രത്തിലുടെ ശ്രദ്ധേയനായ മലയാളി താരം മിഥുന്‍ ജയ് ശങ്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW