Sunday, March 15, 2026 Last Updated 38 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 03.00 PM

നാല് വര്‍ഷത്തിന് ശേഷം സ്ലീവ്‌ലെസ്സ് ധരിച്ചു, ഞാന്‍ എന്തൊക്കെ അനുഭവിച്ചു എന്ന് മറ്റുളളവര്‍ക്കറിയേണ്ട, ഉപദേശിച്ചാല്‍ മതി; മേഘ്‌ന രാജ്

meghana-raj-sarja
photo-www.instagram.com/megsraj/

യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ കന്നട നടിയാണ് മേഘ്ന രാജ് സർ. പിന്നീട് മലയാളത്തിലെ നല്ല ഒരുപിടി സിനിമകളുടെ ഭാഗമായി. ചിരജ്ജീവി സർജ്ജയെ വിവാഹം ചെയ്ത് ലൈഫ് സെറ്റിലായി നിൽക്കുമ്പോഴാണ് അത് സംഭവിച്ചത്. അവസാനം വരെ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിച്ച ഭർത്താവ് ചിരജ്ജീവി സർജ മേഘ്ന കുഞ്ഞിനെ നാല് മാസം ഗർഭിണിയായിരിക്കുമ്പോൾ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. അവിടെ നിന്നുള്ള മേഘ്നയുടെ അതിജീവനം മകന് വേണ്ടിയായിരുന്നു

പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ മേഘ്ന, മകന് അച്ഛനെ നഷ്ടപ്പെട്ടു ഇനി തന്റെ കരച്ചിൽ ജീവിതം കൂടെ അവനെ ബാധിക്കരുത് എന്നതിനാൽ കുറച്ചധികം ബോൾഡ് ആയി. ടെലിവിഷൻ ഷോകളിലൂടെ തിരിച്ചെത്തിയ താരം ഇപ്പോൾ ബിഗ് സ്ക്രീനിലും സജീവമാണ്. എന്നാൽ ഈ നാല് വർഷത്തിനിടയിൽ മേഘ്നയ്ക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു. പ്രസവാനന്തരം വണ്ണം വച്ചു, അത് കുറച്ചെടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല നടി.

ശരീരത്തിന്റെ മാറ്റം കാരണം ഇഷ്ടപ്പെട്ട വേഷങ്ങൾ പലതും മേഘ്ന മാറ്റിവച്ചിരുന്നു. അതിലൊന്നായിരുന്നു സ്ലീവ്ലെസ്സ് ഔട്ട്ഫിറ്റുകൾ. നാല് വർഷത്തിന് ശേഷം ഒരു സ്ലീവ്ലെസ്സ് ഡ്രസ്സ് ധരിച്ച സന്തോഷത്തിലാണ് നടി ഇപ്പോൾ. ഇത് ഞാൻ എനിക്ക് വേണ്ടി ചെയ്യുന്നതാണ് എന്ന് പറഞ്ഞ് മേഘ്ന പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു.

'നാലുവർഷത്തിലധികമെടുത്തു വീണ്ടും സ്ലീവ്‌ലെസ്സ് ധരിക്കാൻ! അനുഷ രവി നിർബന്ധിച്ച്, അതിമനോഹരമായ വസ്ത്രങ്ങളുള്ള ഒരു ഭാഗത്തേക്ക് എന്നെ വലിച്ചിഴച്ച്, "ഇതൊന്ന് വാങ്ങിക്കൂ, സൈസ് പ്രശ്നമല്ല, നിങ്ങളെപ്പോഴും ഇതിൽ സുന്ദരിയായിരിക്കും" എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് നടക്കുമായിരുന്നോ എന്ന് സംശയമാണ്. ഈ ഒരെണ്ണത്തിന് നന്ദി യെൻസ്!

മാതൃത്വത്തെ നമ്മൾ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. എന്നാൽ അതിന്റെ കൂടെ വരുന്ന ശാരീരിക മാറ്റങ്ങളെ (അതെ, നടിമാരും തടി വെക്കും കേട്ടോ) നമ്മൾ സ്വീകരിക്കാൻ തുടങ്ങുമ്പോഴേക്കും, 'സമൂഹം' ഒരു ലേബൽ ഒട്ടിച്ച് നമ്മളെ താഴേക്ക് വലിക്കുന്നു. ഗർഭധാരണത്തിന് ശേഷമുള്ള ഒരു 'perfect' ശരീരത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കുന്നു. ആ വ്യക്തി എന്തെല്ലാം സഹിച്ചു എന്ന് അവർ ഒട്ടും പരിഗണിക്കുന്നില്ല.

അതുകൊണ്ട് തന്നെ, പലപ്പോഴും ആളുകളുടെ പ്രതികരണവും, എന്നെ അഭിവാദ്യം ചെയ്യുന്ന രീതി പോലും എന്റെ ഭാരത്തെക്കുറിച്ച് മാത്രമായിരുന്നു. അതിനെക്കുറിച്ചുള്ള അവരുടെ അനന്തമായ ഉപദേശങ്ങളും. അങ്ങനെ, ആത്മവിശ്വാസക്കുറവിൽ നിന്ന് ഒടുവിൽ എന്നെത്തന്നെ അംഗീകരിച്ച് സ്നേഹിക്കാൻ പഠിച്ച ഞാൻ, എനിക്ക് വേണ്ടി, എന്നിലെ 'എനിക്ക്' വേണ്ടി ഇതാ ഒരു കാര്യം ചെയ്തിരിക്കുന്നു- മേഘ്ന രാജ് സ‍ർജ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW