-->
അവതാരക, അഭിനേത്രി, യൂട്യൂബര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായത്. പിന്നീട് ചുരുക്കം ചില സിനിമകളിലും താരം അഭിനയിച്ചു. അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ ആര്യയെ കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങി. താരത്തിന്റെ വിശേഷങ്ങള്‍ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്.
സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള ആര്യ ഇക്കഴിഞ്ഞ ദിവസം തന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞതായി ആരാധകരെ അറിയിച്ചിരുന്നു. മുന്‍ ബിഗ് ബോസ് സീസണിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സിബിന്‍ ബെഞ്ചമിനാണ് ആര്യയുടെ വരന്‍. ദീര്‍ഘനാളായി ഇവര്‍ സുഹൃത്തുക്കളാണ്. ഇവര്‍ രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.
ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി നല്ല സുഹൃത്തുക്കളാണ്. ആര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ബെസ്റ്റ് ഫ്രണ്ട്സില്‍ നിന്നും ഇനി മുതല്‍ ജീവിത പങ്കാളിയിലേക്ക് എന്നാണ് സിബിനുമായുള്ള തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ചിത്രത്തിനൊപ്പം ആര്യ കുറിച്ചത്. എന്നാല്‍ എത്ര നാളായി ഇരുവരും പ്രണയത്തിലാണെന്നോ വിവാഹം എന്നുണ്ടാകുമെന്നോ തുടങ്ങിയ വിവരങ്ങളൊന്നും പങ്കുവച്ചിരുന്നില്ല.
ഇപ്പോഴിതാ വിവാഹനിശ്ചയത്തിനു ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സിബിൻ. നടിയും നർത്തകിയുമായ നയന ജോസന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാൻ എത്തിയ സിബിനോട് പ്രണയ കഥയും വിവാഹ തിയ്യതിയും പങ്കുവെക്കാമോയെന്ന ചോദ്യം പല മാധ്യമങ്ങളും ചോദിച്ചു. എന്നാല്‍ സിബിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘‘ആര്യയ്ക്കൊപ്പം വന്ന് ഒരുമിച്ച് തുറന്ന് പറയാനാണ് താല്‍പര്യം. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വരുന്നുണ്ട്, സംസാരിക്കാന്‍...അന്ന് കല്യാണത്തിന്റെ വിശേഷങ്ങളെല്ലാം പറയാം...’’ സിബിന്‍ പറഞ്ഞു.
ഒരുമിച്ചായിരിക്കുമോ പ്രതികരണമെന്നും മാധ്യമങ്ങള്‍ ചോദിച്ചു. ‘‘ഇനി എല്ലാം ഞങ്ങള്‍ ഒരുമിച്ചാകും. ഞങ്ങള്‍ ഒറ്റയ്ക്കല്ല ഇനി ഒരുമിച്ചാണ്. ഇനിയങ്ങോട്ട് ഒരുമിച്ച്... അതുകൊണ്ട് ഒരുമിച്ച് എല്ലാ കാര്യങ്ങളും പറയാം. പ്രണയത്തെ കുറിച്ചും അപ്പോള്‍ പറയാം....’’ സിബിന്‍ പറഞ്ഞു. സൂര്യ ടിവിയില്‍ ഒരു പുതിയ ഷോ താൻ ചെയ്യാൻ പോവുകയാണെന്നും ആ ഷോയുടെ ആങ്കറാണ് താനെന്നും സിബിൻ കൂട്ടിച്ചേര്‍ത്തു.