-->
ബോളിവുഡിന്റെ പ്രിയ താരദമ്പതിമാരായ വിക്കി കൗശാലും കത്രീന കെയ്ഫും കരിയറിലും ജീവിതത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്. പല വേദികളിലും പരസ്പരം നല്‍കുന്ന ബഹുമാനവും സ്‌നേഹവും ഇവരുടെ ഇഴയടുപ്പത്തിന്റെ തെളിവുകളാണ്.
കത്രീനയുടെ നന്മ പറയാന്‍ വിക്കിയും, വിക്കിയുടെ നല്ല ഗുണങ്ങള്‍ പറയാന്‍ കത്രീനയും ഒട്ടും മടി കാണിക്കാറില്ല. പ്രണയവും പരസ്പര ബഹുമാനവും ഏറെയുള്ള താരദമ്പതിമാരാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതിമാരുടെ ചിത്രങ്ങള്‍ അതുകൊണ്ടു തന്നെ വളരെപ്പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ഭര്‍ത്താവ് വിക്കിക്ക് പിറന്നാള്‍ ആശംസകള്‍ അറയിച്ചുകൊണ്ട് താരം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഇരുവരും സ്‌നേഹത്തോടെ പുഞ്ചിരിച്ചു നില്‍ക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു കത്രീനയുടെ ആശംസ. ‘ഹാപ്പി വിക്കി ഡേ ’എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധി പേരാണ് വിക്കിക്ക് ആശംസകളുമായെത്തുന്നത്.
രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു കത്രീനയും വിക്കിയും വിവാഹിതരായത്. രാജസ്ഥാനില്‍ നടന്ന ആഡംബര വിവാഹത്തിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്യുന്നത്.അന്നെങ്കിലും കത്രീനയോട് വിവാഹഭ്യര്‍ഥന നടത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പഴി കേള്‍ക്കേണ്ടി വരുമെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്ന് വിക്കി പറഞ്ഞിരുന്നു.