Thursday, March 12, 2026 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 11.09 AM

ഫ്‌ളോറന്‍സ് പ്യൂവിന്റെ ഫ്‌ളെക്‌സിബിലിറ്റി ട്രിക്ക് അനായാസമായി ചെയ്ത് പാര്‍വതി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

parvathy-thiruvoth-
photo-www.instagram.com/par_vathy/

പ്രശസ്ത ബ്രിട്ടീഷ് താരം ഫ്‌ളോറന്‍സ് പ്യൂവിന്റെ ഫ്‌ളെക്‌സിബിലിറ്റി ട്രിക്ക് അനായാസമായി അനുകരിച്ച് പാര്‍വതി തിരുവോത്ത്. ആദ്യ ശ്രമം മോശമായില്ലല്ലോ എന്ന ചോദ്യത്തോടെ പാര്‍വതി പങ്കുവെച്ച വീഡിയോ ആരാധകശ്രദ്ധ നേടി. അല്‍പം സങ്കീര്‍ണമായ ട്രിക്ക് അനായാസമാണ് പാര്‍വതി ചെയ്തു പൂര്‍ത്തിയാക്കുന്നത്.

ബ്ലാക്ക് വിഡോ, ഓപ്പണ്‍ഹൈമന്‍, ഡ്യൂണ്‍ പാര്‍ട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്‌ളോറന്‍സ് പ്യൂ പങ്കുവെച്ച ഫ്‌ളെക്‌സിബിലിറ്റി ട്രിക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതൊരു ചലഞ്ചായി തന്നെ പലരും ഏറ്റെടുത്തിരുന്നു. ഈ ഫ്‌ളെക്‌സിബിലിറ്റി ട്രിക്ക് കൃത്യമായി ചെയ്യാന്‍ കഴിഞ്ഞതിലുളള സന്തോഷം തുളളിച്ചാടിയാണ് പാര്‍വതി പ്രകടിപ്പിച്ചത്. എല്ലാ ദിവസവും ചെയ്യുന്ന മൊബിലിറ്റി വ്യായാമത്തിലേക്ക് ഇതു ചേര്‍ക്കുകയാണെന്നും പാര്‍വതി വ്യക്തമാക്കി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പാര്‍വതിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തു.

പാര്‍വതി ചെയ്യുന്നത് കാണുമ്പോള്‍ വളരെ ലളിതമായി തോന്നുന്നുവെന്നും സത്യത്തില്‍ അല്‍പം ബുദ്ധിമുട്ടേറിയ ട്രിക്കാണിതെന്നും ആരാധകര്‍ കുറിക്കുന്നു. നിസ്സാരം എന്ന പ്രതികരണമാണ് കമന്റ് ബോക്‌സ് നിറയെ.

Ads by Google
Monday 19 May 2025 11.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW