Wednesday, March 18, 2026 Last Updated 17 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 18 May 2025 10.27 AM

സ്വപ്‌നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല: രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് കോട്ടയം നസീര്‍

meets
photo-www.instagram.com/kottayamnazeer/

സ്റ്റൈല്‍ മന്നല്‍ രജനികാന്തിശനാപ്പമുളള ചിത്രം പങ്കുവെച്ച് കോട്ടയം നസീര്‍. താന്‍ വരച്ച ചിത്രങ്ങളുടെ സമാഹാരമായ ആര്‍ട്ട് ഓഫ് െമെ ഹാര്‍ട്ട് എന്ന പുസ്തകം രജനികാന്തിന് കൈമാറിയ സന്തോഷവും താരം പങ്കുവെച്ചു. ജയിലര്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിഗിംനായി കേരളത്തിലാണ് രജനികാന്ത് ഇപ്പോഴുളളത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നസീര്‍ പുസ്തകം കൈമാറിയത്. എത്രയോ വേദികളില്‍ താന്‍ അനുകരിച്ച അതേ താരത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളെ പടച്ചവന്റെ തിരക്കഥ എന്നാണ് കോട്ടയം നസീര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കോട്ടയം നസീറിന്റെ കുറിപ്പ്:

ഒരു കഥ സൊല്ലട്ടുമാ……. വര്‍ഷങ്ങള്‍ക്ക് മുമ്പ്.. കറുകച്ചാലിലെ ഓല മേഞ്ഞ മോഡേണ്‍ സിനിമ ടാക്കീസില്‍ ചരല്‍ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനില്‍ കണ്ട് ആരാധിച്ച മനുഷ്യന്‍. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളില്‍.. എത്രയോ ചുവരുകളില്‍ ഈ സ്‌റ്റൈല്‍ മന്നന്റെ’എത്രയെത്ര സ്‌റ്റൈലന്‍ ചിത്രങ്ങള്‍ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയില്‍ പയറ്റുന്ന കാലത്ത് എത്രയോ വേദികളില്‍ ആ… സ്‌റ്റൈലുകള്‍ അനുകരിച്ചു….

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വരച്ച ചിത്രങ്ങള്‍ അടങ്ങിയ ART OF MY HEART എന്ന ബുക്ക് ‘ജയിലര്‍ 2’വിന്റെ സെറ്റില്‍ വച്ചു സമ്മാനിച്ചപ്പോള്‍… ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളില്‍ കയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍….സ്വപ്നമാണോ…. ജീവിതമാണോ… എന്നൊരു എത്തും പിടിയും കിട്ടിയില്ല…

മനസില്‍ ഒരു പ്രാര്‍ത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു… ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി. അല്ലെങ്കിലും ‘പടച്ചവന്റെ തിരക്കഥ’അത് വല്ലാത്ത ഒരു തിരക്കഥയാ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW