Friday, March 20, 2026 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 03.18 PM

കമല്‍ഹാസനും എ ആര്‍ റഹ്മാനുമൊപ്പം സിമ്പു; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

thug life
photo-www.instagram.com/silambarasantrofficial/

കമല്‍ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കുന്ന ചിത്രം ' തഗ് ലൈഫ്' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ്.

കമല്‍ഹാസനെ കൂടാതെ സിമ്പു, തൃഷ, അശോക് സെല്‍വന്‍, നാസര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കമല്‍ഹാസന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്മാനാണ്.

ഇപ്പോള്‍ നടന്‍ സിമ്പു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കമല്‍ഹാസനും, എ ആര്‍ റഹ്മാനുമൊപ്പമുളള ഫോട്ടോയാണ് താരം പങ്കിട്ടിരിക്കുന്നത്. '' സിനിമ, സ്റ്റുഡന്റ്, മ്യൂസിക്'' എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.

അതേസമയം നാളെ റിലീസ് ചെയ്യുന്ന തഗ് ലൈഫിന്റെ ്രെടയിലര്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW