Wednesday, March 18, 2026 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 11.56 AM

' ഞങ്ങളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കിയ ആള്‍' ; മാധുരി ദീക്ഷിതിന് പിറന്നാള്‍ ആശംസിച്ച് ഭര്‍ത്താവ്

wife
photo-www.instagram.com/drneneofficial/

ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിതിന്റെ 58-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പ്രിയതമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ശ്രീറാം മാധവ് നെനെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍െക്കാപ്പമാണ് ശ്രീറാം നെനെയുടെ കുറിപ്പ്.

''ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും പ്രകാശപൂരിതമാക്കിയ ആള്‍ക്ക് ജന്മദിനാശംസകള്‍.നീ എല്ലാം ഊഷ്മളവും മികച്ചതുമാക്കി. എന്റെ ഹൃദയമിടിപ്പില്‍ ഞാന്‍ നിന്നെ വീണ്ടും തിരഞ്ഞെടുക്കും.നീ കൊണ്ടുവരുന്ന സ്‌നേഹത്തിനും ചിരിക്കും വെളിച്ചത്തിനും നന്ദി. ഇതാ ഞങ്ങള്‍ക്കും വരാനിരിക്കുന്ന നിരവധി മനോഹരമായ വര്‍ഷങ്ങള്‍ക്കും. ഞാന്‍ നിന്നെ എന്നും സ്‌നേഹിക്കുന്നു'' , എന്നാണ് ശ്രീറാം നെനെ കുറിച്ചത്.

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെയായി മാധുരി ദീക്ഷിതിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയത്.

1999-ല്‍ ആണ് മാധുരി ദീക്ഷിതും ശ്രീറാം നെനയും തമ്മില്‍ വിവാഹിതരാകുന്നത്. രണ്ട് ആണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. ഏരിന്‍ നെനെ, റയാന്‍ നെനെ എന്നിങ്ങനെയാണ് പേരുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW