-->
കണ്ണൂര്‍: ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല എന്ന യൂത്ത്‌കോണ്‍ഗ്രസിന്റെ ഭീഷണി മുദ്രാവാക്യത്തിന് മറുപടി ഭീഷണിയുമായി സിപിഎമ്മും. ഇന്നലെ യൂത്ത്‌കോണ്‍ഗ്രസ് - സിപിഎം സംഘര്‍ഷം ഉണ്ടായ കണ്ണൂരിലെ മരപ്പട്ടത്ത് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിലാണ് സിപിഎമ്മും ഭീഷണി മുഴക്കിയത്. കോണ്‍ഗ്രസ് ഇവിടെ ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ നോക്കേണ്ടതില്ലെന്നും അതിനായി മിനക്കെടേണ്ടതില്ലെന്നും വീട്ടുവളപ്പിലോ അടുക്കളയിലോ പോലും നോക്കേണ്ടെന്നുമായിരുന്നു ഭീഷണി.
സിപിഎം ജില്ലാസെക്രട്ടേറിയേറ്റ് അംഗമായ പി.വി.ഗോപിനാഥിന്റെ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സനീഷിനെ ലക്ഷ്യമിട്ടാണ് പ്രസംഗമെന്നാണ് റിപ്പോര്‍ട്ടുകള്‍. സനീഷിന്റെ വീടിനോട് ചേര്‍ന്ന് രാജീവ്, ഇന്ദിര, ഗാന്ധി സ്തൂപം ഉണ്ടാക്കിയത്. ഇതായിരുന്നു തകര്‍ക്കപ്പെട്ടത്. സനീഷിന്റെ വീട്ടിലായാലും അടുക്കളയിലായാലൂം സ്തൂപം ഉണ്ടാക്കാന്‍ മിനക്കടേണ്ട എന്നാണ്. സിപിഎം ഒരു തീരുമാനം എടുത്താല്‍ ബാലസംഘം കുട്ടികളെ അണിനിരത്തിയാല്‍ പോലും മതിയെന്നും ഭീഷണിയില്‍ പറയുന്നു.
നേരത്തേ സംഘപരിവാറിന്റെ ഭാഷയാണ് സിപിഎമ്മിനെന്ന് രാഹുല്‍മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചിരുന്നു. ഇന്നലെ രാഹുല്‍മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണി മുദ്രാവാക്യം മുഴക്കിയിരുന്നു. ധീരജിനെ കൊലപ്പെടുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ലെന്നും തുടച്ചുമിനുക്കിയെടുത്താല്‍ ഉച്ചപ്പണിയ്ക്ക് മുമ്പ് തന്നെ അത് പ്രതിയോഗികള്‍ക്ക് എതിരേ പ്രയോഗിക്കുമെന്ന തരത്തിലായിരുന്നു ഭീഷണി. ഇതേ തുടന്ന് മരപ്പട്ടത്ത് സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടി.
ധീരജിനെ െകാലപ്പെടുത്തിയത് കോണ്‍ഗ്രസാണെന്ന് ഇതിലൂടെ തെളിഞ്ഞതായി പിതാവ് രാജേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. മൂന്നര വര്‍ഷത്തിലധികമായി മനോവേദനയില്‍ കഴിയുമ്പോള്‍ സഹാിക്കാവുന്നതിലും അപ്പുറമാണ് ഇതെന്നും ധീരജിനെ കുത്തിയ കത്തികൊണ്ട് ജീവഛവമായി ജീവിക്കുന്ന മൂന്ന് പേര്‍ വീട്ടിലുണ്ട്. അവരെക്കൂടി കൊന്നേക്കാനും രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന് വോട്ട് ചെയ്തിന് കിട്ടിയ പ്രതിഫലമാണോ ഇതെന്നും ചോദിച്ചു.