Saturday, March 14, 2026 Last Updated 25 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 04.41 PM

താങ്കള്‍ വലിയ തെറ്റ് ചെയ്തെന്നും, എന്തിനാണിപ്പോള്‍ വിരമിച്ചതെന്നും ആരാധകൻ, ചെറു ചിരിയോടെ തംസ് അപ് കാണിച്ച് വിരാട് കോഹ്ലി

uploads/news/2025/05/781036/1000459636.jpg
Virat Kohli' reaction on retirement (Image Source: Instagram)

ബോളിവുഡിനും ക്രിക്കറ്റ് പ്രേമികൾക്കും ഏറെയിഷ്ടമുള്ള കായിക താരമാണ് വിരാട് കോഹ്ലി. അനുഷ്കയും വിരാടും ഒരുമിച്ചുള്ള എല്ലാ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറൽ ആയി മാറാറുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അതിതു വരെ ഉള്‍ക്കൊള്ളാനാവാതെയാണ് ആരാധകർ പ്രതികരിക്കുന്നത്.
ഇപ്പോഴിതാ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഭാര്യ അനുഷ്ക ശര്‍മക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങി വന്ന കോഹ്ലിയോട് വികാരഭരിതരായി ആരാധകർ ചോദ്യങ്ങൾ ചോദിച്ചു.
കോഹ്ലിയും അനുഷ്കയും വാഹനത്തിന് അടുത്തേക്ക് നടക്കുമ്പോൾ ഒരു ആരാധകന്‍ വികാരഭരിതനായി ഉറക്കെ ചോദിച്ചു, "സര്‍, താങ്കള്‍ വലിയ തെറ്റ് ചെയ്തു, എന്തിനാണിപ്പോള്‍ വിരമിച്ചത്?..."
ആരാധകന്റെ ചോദ്യത്തിന് കോഹ്ലി എന്താണീ പറയുന്നതെന്ന രീതിയില്‍ കൈകൊണ്ട് ആംഗ്യം കാട്ടി മറുപടി നല്‍കി. എന്നാല്‍ ആരാധകന്‍ അവിടെ നിര്‍ത്തിയില്ല. കോഹ്ലി വാഹനത്തില്‍ കയറുന്നതുവരെ പിന്തുടര്‍ന്ന ആരാധകന്‍, "താങ്കള്‍ വിരമിച്ചതുകൊണ്ട് ഞങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് കാണുന്നത് നിര്‍ത്തി..." എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
ഇതിന് പിന്നാലെ മറ്റൊരു ആരാധകന്‍ പറഞ്ഞത്, "നിങ്ങളെ കാണാന്‍ വേണ്ടിയായിരുന്നു ഞങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് കണ്ടിരുന്നത്..." എന്നായിരുന്നു. ഇതിന് ഒരു ചെറു ചിരിയോടെ തംസ് അപ് കാണിച്ച കോഹ്ലി ആരാധകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി പറഞ്ഞില്ലെങ്കിലും അവര്‍ പറഞ്ഞതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.
ഇതിനിടെ ഒരു ആരാധകന്‍ "ഒരു ഫോട്ടോ എടുത്തോട്ടെ.." എന്ന് ചോദിച്ചപ്പോള്‍ "ഇപ്പോള്‍ സമയമില്ല, പിന്നീടൊരിക്കലാവാം, ഞാന്‍ ഉറപ്പുതരുന്നു..." എന്ന് മറുപടി നല്‍കി. "നിങ്ങളെ ഏകദിന ജേഴ്സിയില്‍ കാണാന്‍ കാത്തിരിക്കുന്നു, ഇത്തവണ ആര്‍സിബി ജയിക്കും..." എന്നു പറഞ്ഞ ആരാധകരുടെ സ്നേഹപൂര്‍വമായ കമന്റുകൾക്ക് നന്ദി പറഞ്ഞ് കോഹ്ലി കാറില്‍ കയറി.

വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം കോഹ്ലിയും അനുഷ്കയും ഇന്നലെ വൃന്ദാവനിലെ ആത്മീയാചാര്യൻ പ്രേമാനന്ദ് ഗോവിന്ദ് ശരണ്‍ ജി മഹാരാജിനെ സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടിയിരുന്നു. ഗുരു പ്രേമാനന്ദ് 'സംതൃപ്തനാണോ' എന്ന ചോദ്യത്തോടെയാണ് കോഹ്ലിയെ സ്വീകരിച്ചത്. 'അതെ' എന്നായിരുന്നു കോഹ്ലി നൽകിയ മറുപടി. ഈ വര്‍ഷം ജനുവരിയിലും ഇരുവരും വൃന്ദാവനിലെത്തി പ്രേമാനന്ദ് ഗോവിന്ദ് ശരണ്‍ ജി മഹാരാജിനെ സന്ദര്‍ശിച്ചിരുന്നു.

Ads by Google
Wednesday 14 May 2025 04.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW