-->
ശശികുമാര്‍, സിമ്രാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ' ടൂറിസ്റ്റ് ഫാമിലി' . മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച് സെലിബ്രിറ്റിക്കളടക്കം രംഗത്തെത്തുന്നുണ്ട്.
ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് നടന്‍ ശിവകാര്‍ത്തികേയന്‍ ടൂറിസ്റ്റ് ഫാമിലി ടീമിനെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കുകയും അവരെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്. 'എനിക്ക് സിനിമ ശരിക്കും ഇഷ്ടപ്പെട്ടു. ഓരോ കഥാപാത്രത്തെയും മനോഹരമായി സൃഷ്ടിച്ചിരുന്നു, പ്രേക്ഷകരുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായി തോന്നി', എന്നാണ് ശിവകാര്‍ത്തികേയന്റെ വാക്കുകള്‍.
ചിത്രത്തിന്റെ സംവിധായകന്‍ അഭിഷന്‍ ജീവിന്ത് ശിവകാര്‍ത്തികേയനോടുളള നന്ദി അറിയിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'സര്‍, ഞങ്ങളെ വിളിച്ച് ഞങ്ങളുടെ ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകള്‍ പങ്കുവെച്ചതിന്, സമയം ചെലവഴിച്ചതിന്. നിങ്ങളുടെ വാക്കുകളും ഫീഡ്ബാക്കും ഞങ്ങള്‍ക്ക് വളരെയധികം അര്‍ത്ഥവത്തായിരുന്നു. നിങ്ങളുടെ പ്രതികരണം കേട്ടത് അവിശ്വസനീയമാംവിധം പ്രോത്സാഹജനകമായിരുന്നു, ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്', അഭിഷന്‍ ജീവിന്ത് കുറിച്ചു.
Thank you so much @Siva_Kartikeyan sir, for taking the time to call us and share your thoughts on our film Tourist Family. Your kind words and feedback truly meant a lot to us. Hearing your reaction was incredibly encouraging, and as a team, we’re deeply grateful. pic.twitter.com/aNmpF3VghD— Abishan Jeevinth (@Abishanjeevinth) May 11, 2025