-->
ഇക്കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സഹകായികതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ കിംഗ് കോഹ്ലി വിരമിക്കല്‍ സങ്കടത്തോടെയാണ് ഏറ്റെടുത്തത്. ഈ അവസരത്തില്‍ സംവിധായകനും നടനുമായ അനുരാഗ് കശ്യപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ തന്റെ ആദ്യകാലങ്ങളില്‍ നിന്നുള്ള യുവ വിരാടിന്റെ ചിത്രം അനുരാഗ് കശ്യപ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. വെളുത്ത ദേശീയ അക്കാദമി ജേഴ്സിയും ചുവന്ന തൊപ്പിയും ധരിച്ച വിരാട് കോഹ്ലിയെ ചിത്രത്തില്‍ കാണാം. 'പിച്ചിനെയും നമ്മുടെ ഹൃദയങ്ങളെയും ഭരിച്ച ഈ ചെറുപ്പക്കാരന്‍. ഒരുപാട് സ്‌നേഹം ചാമ്പ്യന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങളെ മിസ് ചെയ്യും' , ചിത്രത്തിനൊപ്പം അനുരാഗ് കശ്യപ് കുറിച്ചു.
നേരത്തെ, രണ്‍വീര്‍ സിംഗ്, വിക്കി കൗശല്‍, സുനില്‍ ഷെട്ടി എന്നിവരും വിരാട് കോഹ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.