-->
തൃശൂര്‍: പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും മൂന്‍ കോണ്‍ഗ്രസ് നേതാവുമായ വി.ആര്‍. കൃഷ്ണഎഴുത്തച്ഛന്റെ ഇരുപത്തൊന്നാം ചരമവാര്‍ഷികം ആഘോഷിച്ച് കോണ്‍ഗ്രസും ബിജെപിയും. ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചതിന് പിന്നാലെ ബിജെപിയും ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ഇവിടെ പരിപാടി നടത്താനൊരുങ്ങുകയാണ്.
നിയമസഭാ സാമാജികനും ഖാദി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനുമൊക്കെയായ അദ്ദേഹം കോണ്‍ഗ്രസ് നേതാവായി പരക്കെ അറിയപ്പെടുന്നയാളാണ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ രാഷ്ട്രീയഗുരുവുമൊക്കെ ആയിരുന്ന കൃഷ്ണ എഴുത്തച്ഛന്റെ ചരമവാര്‍ഷികത്തില്‍ സാധാരണഗതിയില്‍ കോണ്‍ഗ്രസ് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താറുള്ളതാണ്. എന്നാല്‍ ഇത്തവണ ബിജെപി കൂടി ഇവിടെ പരിപാടി നടത്തുന്നുണ്ട്.
ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവിടെ ബിജെപിയുടെ പരിപാടി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. കൊടി തോരണങ്ങളുമൊക്കെയായി ഇവിടമിപ്പോള്‍ ബിജെപി കേന്ദ്രമായി മാറിയിട്ടുണ്ട്. നേരത്തേ കൃഷ്ണ എഴുത്തച്ഛന്റെ മകന്‍ അടുത്തകാലത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കൃഷ്ണഎഴുത്തച്ഛന്റെ വീടിന്റെ വളപ്പില്‍ തന്നെയാണ് ബിജെപി പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.