Saturday, March 14, 2026 Last Updated 21 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 01.18 PM

‘‘ഒരു അമ്മയുടെ മകനായി ജനിച്ചു; ഒരു മകനായി സ്വീകരിക്കപ്പെട്ടു; ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന, സ്നേഹമുള്ള ഒരമ്മയുടെ വളര്‍ച്ച കണ്ടു...’’ മാതൃദിനത്തില്‍ വിരാട് കോഹ്ലി

uploads/news/2025/05/780596/Untitled-1.jpg
Virat Kohli's mother's day wishes (Image Source: Instagram)

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് ആരാധകര്‍ ഏറെയാണ്. ബോളിവുഡ് അഭിനേത്രിയായ അനുഷ്ക ശര്‍മ്മയെ വിവാഹം ചെയ്ത ശേഷം സിനിമാപ്രേക്ഷകര്‍ക്കും കോഹ്ലി ഏറെ പ്രിയപ്പെട്ട താരമായി. മാതൃകാദമ്പതിമാരായി എന്നും നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് കോഹ്ലിയും അനുഷ്കയും. അനുഷ്കയെ പ്രാണനായി സ്നേഹിക്കുന്ന വിരാടിനെ പലപ്പോഴും ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ ആരാധകര്‍ കണ്ടിട്ടുണ്ട്.
കുടുംബത്തിനു വേണ്ടി സമയം ചെലവഴിക്കാനും അവരെ എപ്പോഴും ലൈംലൈറ്റില്‍ നിന്ന് അകറ്റി നിര്‍ത്തി സ്വകാര്യത മാനിക്കാനും ഇഷ്ടപ്പെടുന്ന താരം കൂടിയാണ് കോഹ്ലി. സോഷ്യല്‍ മീഡിയയിലും സജീവമാണ് വിരാട് കോഹ്ലി.
ഇപ്പോഴിതാ മാതൃദിനത്തില്‍ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച്‌ വിരാട് കോഹ്ലി അമ്മ സരോജ് കോലി, ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ, അനുഷ്കയുടെ മാതാവ് ആഷിമ ശർമ എന്നിവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് കോഹ്ലി ആശംസ നേർന്നത്.
‘‘ലോകത്തിലെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകള്‍. ഞാൻ ഒരു അമ്മയുടെ മകനായി ജനിച്ചു. ഒരാളുടെ മകനായി സ്വീകരിക്കപ്പെട്ടു. ഞങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന, സംരക്ഷിക്കുന്ന, സ്നേഹമുള്ള ഒരമ്മയായുള്ള ഒരാളുടെ വളർച്ചയും ഞാൻ കണ്ടു. ഓരോ ദിവസവും ഞങ്ങള്‍ നിങ്ങളെ കൂടുതല്‍ സ്നേഹിക്കുന്നു...’’ ചിത്രങ്ങള്‍​ക്കൊപ്പം കോഹ്ലി കുറിച്ചു.
കുഞ്ഞായിരുന്ന സമയത്തെ കോലിയെ മടിയില്‍ വെച്ചിരിക്കുന്ന സരോജ് കോലിയുടേയും കുഞ്ഞ് അനുഷ്കയെ എടുത്തിരിക്കുന്ന ആഷിമയുടേയും വാമികയെ എടുത്തുനില്‍ക്കുന്ന അനുഷ്കയുടേയും ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

അമ്മ ആഷ്മയ്ക്കും കോലിയുടെ അമ്മ സരോജിനും അനുഷ്ക ശർമയും മാതൃദിനാശംസകള്‍ നേർന്നിട്ടുണ്ട് താരം. ഇരുവരുടേയും യൗവനകാലത്തെ ചിത്രം പങ്കുവെച്ചാണ് അനുഷ്ക ആശംസകള്‍ നേർന്നത്. ‘‘ലോകത്തുള്ള എല്ലാ സുന്ദരിമാരായ അമ്മമാർക്കും മാതൃദിനാശംസകള്‍...’’ എന്നും അനുഷ്ക കുറിച്ചിട്ടുണ്ട്.
2021 ജനുവരിയിലാണ് അനുഷ്ക മകള്‍ വാമികയ്ക്ക് ജനിച്ചത്. മൂന്ന് വർഷങ്ങള്‍ക്കുശേഷം മകൻ അകായിയും ജനിച്ചു. കോഹ്ലിയും അനുഷ്കയും മക്കളോടൊപ്പം ലണ്ടനിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മക്കളുടെ സ്വകാര്യത മാനിച്ചാണ് ലണ്ടനിലേക്ക് താമസം മാറിയതെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്.

Ads by Google
Monday 12 May 2025 01.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW