Thursday, March 12, 2026 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 08.18 AM

മാതൃദിനത്തില്‍ അമ്മയുടെ മനോഹര ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

manju-warrier-
photo-www.instagram.com/manju.warrier/

ലോകം മാതൃദിനം ആഘോഷിക്കുകയാണ്. അമ്മമാരെ ഓര്‍മ്മിക്കാന്‍ പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ലെങ്കിലും അമ്മമാരുടെ ത്യാഗവും കരുതലും പങ്ക് വെക്കാനും ഓര്‍ക്കാനും ഈ ദിവസം എല്ലാവരും ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും മാതൃദിനത്തോട് അനുബന്ധിച്ച് അമ്മമാരുടെ ചിത്രങ്ങള്‍ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ നടി മഞ്ജു വാര്യര്‍ മാതൃദിനത്തിന് പങ്ക് വെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തന്റെ അമ്മയുടെ ചിത്രം മാതൃദിനത്തോട് അനുബന്ധിച്ച് മഞ്ജു പങ്ക് വെച്ചിട്ടുണ്ട്. വീടിന്റെ ഉമ്മറത്തെ ഗ്രില്‍സ് പിടിച്ച് പിന്‍തിരിഞ്ഞു നില്‍ക്കുന്ന അമ്മയുടെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ആണ് മഞ്ജു വാര്യര്‍ മാതൃദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അമ്മയ്‌ക്കൊപ്പം വീട്ടിലെ വളര്‍ത്ത് നായയും ചിത്രത്തിലുണ്ട്. ഹാപ്പി മദേഴ്‌സ് ഡേ എന്ന ക്യാപ്ഷനും ചുവന്ന ഹാര്‍ട്ടിന്റെ ഇമോജിയും ഇതിന് താഴെ മഞ്ജു ചേര്‍ത്തിട്ടുണ്ട്.

ഈ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണമാണ് ആളുകള്‍ പങ്ക് വെക്കുന്നത്. ചിലര്‍ അമ്മയോടുള്ള മഞ്ജുവിന്റെ സ്‌നേഹത്തെ കുറിച്ച് വാചാലരാകുമ്പോള്‍ മറ്റ് ചിലര്‍ മകള്‍ മീനാക്ഷിയെ ചേര്‍ത്ത് വെച്ചാണ് കമന്റ് ചെയ്യുന്നത്. മകളെ കരുത്തയാക്കിയതിന് അഭിനന്ദനങ്ങള്‍, ഹാപ്പി മദേഴ്‌സ് ഡേ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

'നല്ല അര്‍ത്ഥം ഉള്ള ഫോട്ടോ. ചിലര്‍ക്ക് ചിന്തിച്ചാല്‍ ഇതില്‍ ദൃഷ്ടാന്തം ഉണ്ട്...' എന്നാണ് ഒരാള്‍ ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 'വീഴുമ്പോള്‍ കൈപിടിച്ച് നടത്തിയും, തളരുമ്പോള്‍ തോളോട് ചായിച്ചും എന്നും കരുത്തായി ഒപ്പമുണ്ടാവുന്ന സ്‌നേഹം... അമ്മയ്ക്ക് പകരം അമ്മമാത്രം.. മാതൃദിന ആശംസകള്‍', 'വഴിയിലേക്ക് കണ്ണും നട്ട് ആരെയോ പ്രതീക്ഷിച്ചു നില്‍ക്കുന്ന എല്ലാം അമ്മമാര്‍ക്കും, എല്ലാം ദിവസവും 'ഹാപ്പി മദേഴ്‌സ് ഡേ' ആവട്ടെ' എന്നൊക്കെയാണ് കമന്റ്.

എന്താണ് മഞ്ജുവിന്റെ മനസിലുള്ളത് എന്ന് വ്യക്തമാക്കുന്ന ചിത്രം എന്നാണ് മറ്റൊരു കമന്റ്. 'ഇത് നിങ്ങളുടെ മകള്‍ക്കുള്ള സന്ദേശമാണ്. നിങ്ങളുടെ മകളെ കാത്തിരിക്കുന്നു എന്നാണ് ഇത് പറയുന്നത്,' എന്നാണ് മറ്റൊരു കമന്റ്. അവര്‍ ആരെയാണ് കാത്തിരിക്കുന്നത് എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. 'ആ വെയ്റ്റിംഗില്‍ നിന്നും മീനു വരുന്നത് കണ്ടു' എന്നാണ് വേറൊരാള്‍ കമന്റ് ചെയ്യുന്നത്.

എന്നാല്‍ താങ്കളും അമ്മയല്ലേ, ഒരു മകള്‍ എന്ന നിലയില്‍ നീ ഹാപ്പി ആയിരിക്കും. ഒരു മകളുടെ അമ്മ എന്ന നിലയില്‍ നീ ഹാപ്പി ആണോ എന്നൊക്കെ ചോദിക്കുന്നവരും ഉണ്ട്. മാതൃ ദിനത്തില്‍ തന്റെ അമ്മയ്ക്ക് ആശംസ അറിയിക്കുന്ന മഞ്ജു സ്വയം താനും ഒരു അമ്മയാണ് എന്നത് മറന്നോ എന്നാണ് പലരുടേയും ചോദ്യം. മീനാക്ഷിയും മാതൃദിനത്തോട് അനുബന്ധിച്ച് പോസ്റ്റുകളൊന്നും പങ്കുവച്ചിട്ടില്ല.

ദിലീപും മഞ്ജുവും വിവാഹമോചിതരായ ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത്. അതേസമയം തന്റെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ സ്ത്രീയാണ് അമ്മ എന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. കരിയറിലും ജീവിതത്തിലും തനിക്ക് കരുത്ത് നല്‍കിയത് അമ്മയാണ് എന്നും അമ്മ ഒരു പോരാളിയാണെന്നും താരം പറഞ്ഞിരുന്നു. സ്തനാര്‍ബുദത്തെ അതിജീവിച്ച ആളാണ് മഞ്ജുവിന്റെ അമ്മ.

Ads by Google
Monday 12 May 2025 08.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW