Friday, March 13, 2026 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 09 May 2025 01.27 PM

ആൽപ്‌സ് പർവതനിരകളുടെ പശ്ചാത്തലത്തില്‍ പ്രണയചിത്രം പങ്കിട്ട് പേര്‍ളി മാണിയും ശ്രീനിഷും ; ഹാപ്പി 6 ഇയേഴ്സ് എന്ന് കുറിച്ച് വിവാഹവാര്‍ഷിക ആശംസകളുമായി പേര്‍ളി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതിമാരാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. ഇപ്പോഴിതാ തങ്ങളുടെ 6-ാം വിവാഹവാര്‍ഷികം സ്വിറ്റ്സര്‍ലന്‍ഡില്‍ ആഘോഷിക്കുകയാണ് പേര്‍ളിയും ശ്രീനിഷും.
Pearle Maaney, Srinish Aravind
Pearle Maaney and Srinish Aravind (Image Source: Instagram)

അവതാരക, അഭിനേത്രി, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍, യൂട്യൂബര്‍ എന്നീ മേഖലകളി​ലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് പേര്‍ളി മാണി. അവതാരകയായി തുടക്കം കുറിച്ച താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് മലയാളത്തിലൂടെയാണ്. അതില്‍ മത്സരാര്‍ത്ഥിയായി എത്തിയ താരം സീരിയല്‍ താരമായ ശ്രീനിഷുമായി ബിഗ് ബോസ് ഹൗസില്‍ വച്ച് പ്രണയത്തിലായി.
പേളി-ശ്രീനിഷ് പ്രണയം അക്കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പേളിഷ് എന്ന പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലും തുടങ്ങിയിരുന്നു. പല പ്രണയങ്ങളും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവസാനിക്കുമെങ്കിലും ഇവരുടെ കാര്യം അങ്ങനെയായിരുന്നില്ല. രണ്ട് മതത്തില്‍ പെട്ടവരായിട്ടു പോലും വളരെ ആഘോഷപൂര്‍വ്വം വീട്ടുകാരുടെ സമ്മ​തത്തോടെ വിവാഹിതരായി. നിള, നിതാര എന്നീ മക്കളുടെ മാതാപിതാക്കളുമാണിവര്‍.
സ്വന്തം യൂട്യൂബ് ചാനലിലൂടെ സെലിബ്രിറ്റികളുടെ അഭിമുഖങ്ങള്‍ പങ്കിട്ടും വീട്ടുവിശേഷങ്ങളും സന്തോഷങ്ങളും മക്കളുടെ കുസൃതികളുമൊക്കെ പങ്കിട്ടും മാതൃക ദമ്പതിമാരായി ജീവിതം ആസ്വദിക്കുകയാണ് പേര്‍ളിയും ശ്രീനിഷും. യൂട്യൂബ് ചാനലിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യുന്നത് ശ്രീനിഷാണ്. കരിയറില്‍ പരസ്പരം പിന്തുണച്ച് ജീവിതം ആസ്വദിക്കുകയാണിവര്‍.
ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യം ഒരു വര്‍ഷം കൂടി പിന്നിടുന്നതിന്റെ സന്തോഷം പങ്കിടുകയാണ് പേര്‍ളി.
‘‘ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ടെക്റ്റോണിക്സ് ഒരുമിച്ച് കൊണ്ടുവന്ന ശക്തമായ ആൽപ്‌സ് പർവതനിരകളുടെ പശ്ചാത്തലത്തില്‍... സമ്മർദ്ദത്തിൽ പോലും മനോഹരമായ എന്തെങ്കിലും ഉയർന്നുവരുമെന്ന ഓർമ്മപ്പെടുത്തലായി ഞങ്ങൾ അവിടെ നിന്നു...1333-ൽ നിർമ്മിച്ച ലൂസേൺ ചാപ്പൽ പാലത്തിൽ (കാപെൽബ്രൂക്ക്) .... 6 വർഷത്തെ ആശംസകൾ ഹബ്ബി...പി.എസ്: വ്ലോഗിനായി കാത്തിരിക്കുക...
സ്വിറ്റ്സർലൻഡിലേക്കുള്ള അത്ഭുതകരമായ യാത്ര സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ഫോര്‍ച്യൂണ്‍ ടൂര്‍സാണ്. 2021 മുതൽ ഞങ്ങളുടെ ഏറ്റവും വിശ്വസനീയമായ യാത്രാ പങ്കാളി...’’ എന്ന ക്യാപ്ഷനൊപ്പമാണ് പേര്‍ളി ശ്രീനിഷിനൊപ്പമുള്ള പ്രണയാതുരമായ ചിത്രം പങ്കിട്ടത്.

Ads by Google
Friday 09 May 2025 01.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW