-->
കോട്ടയം :യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചക്കിൽ കെട്ടി ഉപേക്ഷിച്ച ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ. പയ്യപ്പാടി സ്വദേശി സന്തോഷ് ഫിലിപ്പിനെകൊലപെടുത്തിയ കേസിൽ കോട്ടയം മുട്ടമ്പലം സ്വദേശി വിനോദ് കുമാർ കുഞ്ഞുമോൾ എന്നിവരെയാണ് കോട്ടയം അഡിഷണൽ സെക്ഷൻ കോടതി 2 ജഡ്ജി ശിക്ഷിച്ചത്.5 ലക്ഷം രൂപ പിഴയും വിധിച്ചു.
ഒന്നാം പ്രതി വിനോദിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപയും തെളിവ് നശിപ്പിച്ചതിനു 5 വർഷവും 25000 രൂപയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതി കുഞ്ഞുമോൾക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപയും തെളിവ് നശിപ്പിച്ചതിനു 2 വർഷം തടവും 25000 രൂപയും ശിക്ഷ വിധിച്ചു.