Saturday, March 14, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 12.26 PM

ആമിര്‍ ഖാനും അല്ലു അര്‍ജുനും ഒന്നിക്കുന്നു? താരങ്ങള്‍ ഒന്നിച്ചുളള ചിത്രം ഏറ്റെടുത്ത് ആരാധകര്‍

allu-arjun

തെലുങ്ക് സൂപ്പര്‍താരം അല്ലുഅര്‍ജുന്‍ ബോളിവുഡ് താരം ആമിര്‍ ഖാനെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍. ആമിറിന്റെ മുംബൈയിലെ വീട്ടിലെത്തിയായിരുന്നു അല്ലു ആമിറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു ഫാന്‍ പേജ് ഇരുവരും ഒന്നിച്ചുളള ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

തങ്ങളുടെ പ്രിയ താരങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രം വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമില്ലെങ്കിലും ഇരുവരും ഉടന്‍ ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പുഷ്പ 2 വിന്റെ വലിയ വിജയത്തിന് ശേഷം സണ്‍പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ആറ്റ്‌ലീ ചിത്രമാണ് അടുത്തതായി തിയേറ്ററിലെത്തുനന അല്ലു അര്‍ജുന്‍ ചിത്രം. അഅതേസമയം 2007 ലെ സൂപ്പര്‍ ഹിറ്റ് ചിത്രം താരേസമീന്‍ പറിന്റെ തുടര്‍ച്ചയായ സിതാരെ സമീന്‍ പര്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് ആമിര്‍ ഖാന്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW