Saturday, March 14, 2026 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 05.11 PM

ഛത്തീസ്ഗഡിൽ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

uploads/news/2025/05/779759/attack-jammu-kashmir.gif
photo; representative image

റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ വനിതാ മാവോയിസ്റ്റിനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഛത്തീസ്ഗഡ്– തെലങ്കാന അതിർത്തിയിലെ കരേഗുട്ട ഹിൽസ് വനത്തിൽ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ മാസം 24ന് കരേഗുട്ട ഹിൽസിൽ നടന്ന ഏറ്റുമുട്ടലിൽ 3 വനിതകൾ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. അതിനിടെ, നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ 14 അംഗങ്ങൾ തെലങ്കാന പോലീസിനു മുന്നിൽ കീഴടങ്ങി.

കഴിഞ്ഞ മാസം 21നു ബസ്തർ മേഖലയിൽ പൊലീസിന്റെ വിവിധ വിഭാഗങ്ങളും സിആർപിഎഫും ആരംഭിച്ച വൻ സൈനികനടപടിയിൽ 24,000 സേനാംഗങ്ങളാണു പങ്കെടുക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW