Wednesday, March 18, 2026 Last Updated 19 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 09.05 AM

പൂരം കാണാന്‍ ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക്; ട്രെയിനില്‍ ഇരുന്ന് ' തുടരും' വ്യാജപതിപ്പ് കണ്ടയാള്‍ അറസ്റ്റില്‍

movie, case

തുടരും സിനിമക്ക് വില്ലനായി വീണ്ടും വ്യാജപതിപ്പ്. ട്രെയിനില്‍ ഇരുന്ന് സിനിമയുടെ വ്യാജപതിപ്പ് കണ്ട ഒരാളാണ് തൃശ്ശൂരില്‍ പിടിയിലായത്. ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ യാത്രക്കാരനാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് പൂരം കാണാന്‍ തൃശൂരിലെത്തിയതാണ് ഇയാള്‍. സിനിമ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്നും ഓണ്‍ലൈന്‍ വഴി തന്നെ കാണുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതിയെ തൃശ്ശൂര്‍ റെയില്‍വേ പോലീസ് ചോദ്യം ചെയ്തു.

തിയേറ്ററില്‍ നിറഞ്ഞോടുന്ന തുടരും സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. തൃശൂര്‍ ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസില്‍ യാത്രക്കാരന്‍ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW