Sunday, March 22, 2026 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 04 May 2025 01.29 PM

നീറ്റ് പരീക്ഷ തലേന്ന് വിദ്യാർഥിനി ജീവനൊടുക്കി

neet, exam

ജയ്‌പുർ∙ രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാർഥിനി ജീവനൊടുക്കി. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ, മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് നീറ്റ് പരീക്ഷ.

മധ്യപ്രദേശ് സ്വദേശിനിയാണ് പെൺകുട്ടി. കുറേ വർഷങ്ങളായി മാതാപിതാക്കളുടെ കൂടെ കോട്ടയിലായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ഈ വർഷം കോട്ടയിൽ പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14–ാം വിദ്യാർഥിയാണിത്. കഴിഞ്ഞ വർഷം കോട്ടയിൽ 17 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW