Friday, March 13, 2026 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 04.17 PM

ബ്ലൂ-ഓറഞ്ച് ഫ്ലോറൽ ഷിഫോൺ സാരിയിൽ ക്ലാസ്സിക്‌ ലുക്കിൽ കരീന കപൂർ ഖാൻ; മോഡേൺ പട്ടൗഡി മഹാറാണി സ്റ്റൈലിൽ താരം

uploads/news/2025/05/779003/1000451683.jpg
Kareena kapoor khan (Image Source: Instagram)

കപൂർ കുടുംബത്തിലെ എലഗന്റ് ബ്യൂട്ടിയാണ് ബോളിവുഡ് താരം കരീന കപൂർ ഖാൻ. പട്ടൗഡി കുടുംബത്തിലെ സെയ്ഫ് അലി ഖാന്റെ ഭാര്യയായ കരീനയ്ക്ക് അന്നുമുതൽ ഒരു രാജകീയ പ്രൗഡി കൂടിയുണ്ട്.
താരത്തിന്റെ ഫാഷൻ സെൻസും എപ്പോഴും വാർത്തകളിൽ നിറയാറുള്ളതാണ്. പൊതു ചടങ്ങുകളിൽ എലഗന്റ് ഐ ക്യാച്ചിങ് ലുക്കിലാണ് താരം പ്രത്യക്ഷപെടാറുള്ളത്.
ഫ്ലോറൽ പ്രിന്റുകളോട് എന്നുമൊരു ഇഷ്ടം താരത്തിനുണ്ട്.
ഇപ്പോഴിതാ അറ്റലിയർ ഷിക്കാർബാഗിൽ നിന്നുള്ള അതിശയകരമായ നീലയും ഓറഞ്ചും നിറത്തിലുള്ള ഫ്ലോറൽ ഷിഫോൺ സാരിയിൽ അതിസുന്ദരിയായ ചിത്രങ്ങൾ പങ്കിടുകയാണ് താരം. "വേവ്സ് ഉച്ചകോടിയിലെ ഒരു പാനൽ ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ ബഹുമാനമുണ്ട്, അവിടെ ഇന്ത്യ ആഗോള വിനോദ സംഭാഷണത്തിന്റെ ഭാഗമല്ല, ഞങ്ങൾ അത് നയിക്കുന്നു. ആഗോള വിനോദ വ്യവസായത്തിൽ ഇന്ത്യ അതിവേഗം ഒരു സൂപ്പർ പവറായി ഉയർന്നുവരുന്നു, ഭാവിയെ നിർവചിക്കുന്ന ഒരു സൃഷ്ടിപരമായ പ്രസ്ഥാനത്തിന്റെ തുടക്കമാണിത്...." കരീന ചിത്രങ്ങൾ പങ്കിട്ട് കുറിച്ചു.
ഓറഞ്ച്, ബീജ്, ബ്രൗൺ നിറങ്ങളിലുള്ള അതിലോലമായ ഫ്ലോറൽ ഡിസൈനാണ് സാരിയിൽ. ഒപ്പം സ്ലീവ്‌ലെസ് ബ്ലൗസും വജ്രവും മുത്തും കൊണ്ടുള്ള സ്റ്റഡ് കമ്മലുകളും മോതിരവും ക്ലാസ്സിക്‌ ലുക്കിനായി വാച്ചും ധരിച്ചിരുന്നു താരം. ഇരുപതിനായിരത്തിലധികം വിലയുള്ള സാരിയിൽ ആധുനിക മഹാറാണി ലുക്കിൽ ആയിരുന്നു താരം.

Ads by Google
Saturday 03 May 2025 04.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW