Sunday, March 15, 2026 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 11.34 AM

മേയ് ദിനത്തില്‍ ഡൊമിനോസില്‍ ജോലി ചെയ്യുന്ന മകന്‍; വീഡിയോ പങ്കുവെച്ച് ഗോപിനാഥ് മുതുകാട്

gopinath-muthukad
photo-www.instagram.com/gopinath_muthukad/

മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പങ്കുവെച്ച ഒരു മനോഹരമായ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. തൊഴിലാളിദിനമായ മെയ് ഒന്നിന് തന്റെ മകന്‍ ഒരു റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന വീഡിയോയാണ് ഗോപിനാഥ് പങ്കുവെച്ചത്. ഓസ്‌ട്രേലിയയിലെ ഡൊമിനോസിന്റെ ഔട്ട്‌ലറ്റിലാണ് വിസ്മയ് ജോലി ചെയ്യുന്നത്.

പ്രോഗ്രാമിനായി ഇവിടെ എത്തിയതാണ്. ഭക്ഷണം കഴിക്കാനനായി ഡൊമിനോസില്‍ എത്തിയപ്പോള്‍ നമ്മുടെ ഒരാള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നമ്മള്‍ മനസിലാക്കേണ്ട കാര്യം വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ ജോലി ചെയ്തു തന്നെ സമ്പാദിക്കണം എന്നാണ് ഗോപിനാഥ് മുതുകാട് വീഡിയോയില്‍ പറയുന്നത്.

ഇതിനോടകം തന്നെ 6 മില്യണ്‍ കാഴ്ചക്കാരെ നേടിയ വീഡിയോ നേടിക്കഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Saturday 03 May 2025 11.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW