Sunday, March 15, 2026 Last Updated 30 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 08.54 AM

സീനിയേഴ്‌സ് ആണെങ്കിലും വെറും ചെറ്റകളാണ്; ജോര്‍ജ് സാറിനും ബെന്നിക്കുമൊപ്പം സുധീഷ്; ചിത്രവുമായി ഫര്‍ഹാന്‍ ഫാസില്‍

farhan-faasil
photo-www.instagram.com/farhaanfaasil/

ബ്ലോക്ബസ്റ്റർ വിജയമായി മാറിയിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും'. ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കുന്ന ചിത്രം വൈകാതെ 150 കോടി പിന്നിടുമെന്നാണ് സൂചന. ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രത്തിൽ വില്ലൻ കഥാപാത്രമായെത്തിയ പ്രകാശ് വർമ്മയും ബിനു പപ്പുവുമെല്ലാം കൈയ്യടി നേടുകയാണ്. ഇപ്പോഴിതാ ഇരുവർക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിൽ സിപിഒ സുധീഷായെത്തിയ ഫർഹാൻ ഫാസിൽ.

"സീനിയേഴ്സ് ആണെങ്കിലും, വെറും ചെറ്റകളാണ്" എന്ന ക്യാപ്ഷനോടെയാണ് ​​പോലീസ് വേഷത്തിലുള്ള ചിത്രം ഫർഹാൻ പോസ്റ്റു ചെയ്തത്. ചിത്രത്തിൽ പോലീസ് വേഷത്തിൽ മൂന്നു പേരും ഒരുമിച്ചെത്തുന്ന ഏക സീനാണിതെന്നും ഫർഹാൻ പറയുന്നു. "ഓടി വാ കണ്ണാ..." എന്ന് ചിത്രത്തിൽ സംവിധായകൻ തരുൺ മൂർത്തി കമന്റു ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW