-->
ബോളിവുഡ് താരദമ്പതികളായ കാജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകളാണ് നൈസ ദേവ്ഗണ്‍. നൈസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കാജോള്‍. സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നൈസയും.
‘ഞാന്‍ അവളുടെ ബ്ല്യൂപ്രിന്റോ അതോ അവള്‍ എന്റെയോ? ഇപ്പോള്‍ ശരിക്കും പറയാന്‍ കഴിയുന്നില്ല. നിന്നില്‍ നിന്ന് എപ്പോഴും ഒരുപാട് പഠിക്കാനുണ്ട്. സൂര്യന്‍ എപ്പോഴും നിനക്കായി പ്രകാശിക്കട്ടെ. എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടി നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്നാണ് കാജോള്‍ കുറിച്ചത്.
മകൾ സിനിമയിലെത്തുമോ എന്ന ചോദ്യത്തിന് മുൻപ്, ‘അവൾക്ക് അഭിനയത്തോട് പാഷനുണ്ടോ എന്നെനിക്കറിയില്ല. ഇതുവരെ വലിയ താൽപ്പര്യമൊന്നും കാണിച്ചിട്ടില്ല. കുട്ടികളല്ലേ, അവരുടെ ഇഷ്ടാനുഷ്ടങ്ങൾ മാറുമല്ലോ. അവളിപ്പോൾ വിദേശത്ത് പഠിക്കുകയാണ്’ എന്നാണ് അജയ് ദേവ്ഗൺ മറുപടി പറഞ്ഞത്. സ്വിറ്റ്‌സർലൻഡിൽ ഉന്നത വിദ്യാഭ്യാസം തുടരുകയാണ് നൈസ. യുഗ് എന്നൊരു സഹോദരൻ കൂടെ നൈസയ്ക്കുണ്ട്.