-->
തെന്നിന്ത്യയില്‍ ഏറെ ആരാധരുളള നടിയാണ് സാമന്ത. ഇപ്പോള്‍ ആന്ധ്രപ്രദേശില്‍ നടിയുടെ ആരാധകന്‍ താരത്തിനായി ക്ഷേത്രം നിര്‍മിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നടിയുടെ 38-ാം ജന്മദിനത്തിലാണ് സന്ദീപ് ക്ഷേത്രം തുറന്നത്. ഇവിടെ നടിയുടെ രണ്ടു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. അലപ്പാടു ഗ്രാമത്തില്‍ നിന്നുളളയാളാണ് സന്ദീപ്. ക്ഷേത്രം തുറന്ന ആരാധകന്‍ ഇവിടെ പ്രാര്‍ത്ഥനയും നടത്തി.
A fan named #Sandeep built a temple for actress #Samantha in Bapatla.@Samanthaprabhu2 pic.twitter.com/Z5Zat1vhhE— Milagro Movies (@MilagroMovies) April 28, 2025
വലിയൊരു ക്ഷേത്രം നിര്‍മിക്കാനായിരുന്നു ആഗ്രഹമെങ്കിലും സാമ്പത്തിക സ്ഥിതി അതിനനുവദിച്ചില്ലെന്നും സന്ദീപ് പറഞ്ഞു. പ്രദേശത്തെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് നടിയുടെ ജന്മദിനം ഇയാള്‍ ആഘോഷിച്ചത്. അവര്‍ സദ്യ നല്‍കുകയും ചെയ്തു. അവരുടെ സിനിമകളിലെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ഇതാണ് ആരാധകനാക്കി മാറ്റിയതെന്നും സന്ദീപ് പറഞ്ഞു.