-->
തിരുവനന്തപുരം : ആറ്റിങ്ങലില്‍ കെഎസ്ഇബി ട്രാന്‍സ്‌ഫോമറിന് തീ പിടിച്ചു . നഗരൂര്‍ ചെമ്മരത്തുംമുക്ക് ഊന്നംകല്ല് ജംഗ്ഷനിലെ ട്രാന്‍സ്‌ഫോമറിനാണ് തീ പിടിച്ചത് . ട്രാന്‍സ്‌ഫോമറിന്റെ് മുകിള്‍ ഭാഗത്ത് നിന്നും പുകയും ശബ്ദവും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊട്ടിത്തെറിയുണ്ടാകുമോ എന്ന ഭീതിതയില്‍ വിവരം കെഎസ്ഇബിയിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചു .
തീ പടര്‍ന്നെങ്കിലും പിന്നാലെ ആറ്റിങ്ങില്‍ നിന്നും അഗ്നിരക്ഷാ സേന എത്തി. ഇവര്‍ ട്രാന്‍സ്‌ഫോമറിലെ തീ പൂര്‍ണമായും അണച്ചതോടെയാണ് പരിസരവാസികള്‍ക്ക് ആശ്വാസമായത് .കെഎസ്ഇബി നഗൂര്‍ സബ് എഞ്ചിനീയര്‍ നഗൂര്‍ പോലീസ് തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി . പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ച് ട്രാന്‍സ്‌ഫോമര്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി . ഓവര്‍ലോഡ് എത്തുമ്പോള്‍ വേനല്‍കാലത്ത് ട്രാന്‍സ്‌ഫോമറുകള്‍ തീ പിടിച്ച് നശിക്കാറുണ്ടെന്നും ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നുഗ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു .