-->
കഞ്ചാവുമായി പിടികൂടിയ റാപ്പര്‍ വേടന് പിന്തുണയുമായി സംവിധായിക ലീല സന്തോഷ്. വേടന് ഈ പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്ന് തന്നെ വിശ്വസിക്കുന്നുവെന്ന് ലീല സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.
ലീല സന്തോഷിന്റെ വാക്കുകള്‍:
തെറ്റ് ചയ്തുവെങ്കിൽ ആ തെറ്റിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല..തെറ്റ് ചെയ്തു വെങ്കിൽ ശിക്ഷിക്ക പെടണം. തിരുത്തപെടണം എങ്കിലും, മൂര്ച്ഛയേറിയ വാക്കുകളുള്ള വേടനു തെറ്റ് തിരുത്തി തിരിച്ചു വരാനാവുമെന്ന് തന്നെ വിശ്വസിക്കുന്നു...
ഈ അടുത്ത കാലത്തു വാക്കുകൾ കൊണ്ട് കേരളത്തെ കുലുക്കിയ താങ്കളെ മറക്കാനാവില്ല . കാരണം താങ്കൾ ഞാൻ അടങ്ങുന്ന യുവജനത്തിന് ഒരു തീ തന്നെ ആയിരുന്നുവല്ലോ..!!
താങ്കളുടെ വാക്കുകൾ ഒരിക്കലും മരിക്കാതിരിക്കട്ടെ