-->
നിഷ്കളങ്കരായ വിനോദ സഞ്ചാരികളെ കൊലപെടുത്തിയാണ് കഴിഞ്ഞ ദിവസം പാകിസ്താനി ഭീകരവാദികൾ തങ്ങളുടെ വെറുപ്പ് പ്രകടിപ്പിച്ചത്. കാശ്മീരിലെ സൗന്ദര്യം ആസ്വദിക്കാൻ പഹൽഗാമിലേക്ക് എത്തിയ ഇന്ത്യയുടെ വിവിധ ഭാഗത്തുള്ള വിനോദ സഞ്ചാരികളെയാണ് ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ വെടിയുതിർത്തത്.
ഈ സംഭവത്തിൽ സെലിബ്രിറ്റികളടക്കം പലരും തങ്ങളുടെ നൊമ്പരവും വിദ്വേഷവും സോഷ്യൽ മീഡിയ കുറിപ്പിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ റെട്രോയുടെ പ്രീ-റിലീസ് പരിപാടി ഹൈദരാബാദില്‍ വച്ചു നടന്നപ്പോൾ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും ഇന്ത്യ-പാകിസ്താൻ പ്രശ്നത്തെക്കുറിച്ചും സംസാരിക്കുകയാണ് വിജയ് ദേവരകൊണ്ട.
വളരെ ധീരമായി തന്റെ നിലപാട് താരം വ്യക്തമാക്കി. പ്രീ-റിലീസ് പരിപാടിയില്‍ രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിജയ് സംസാരിക്കാൻ തുടങ്ങിയപ്പോള്‍ എല്ലാവരുമൊന്ന് ഞെട്ടി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ആക്രമണത്തില്‍ താൻ വളരെയധികം അസ്വസ്ഥനാണെന്ന് പറഞ്ഞുകൊണ്ടാണ് താരം സംസാരിച്ചു തുടങ്ങിയത്.
"ചില പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഭീകരാക്രമണത്തില്‍ ഞാൻ വളരെയധികം അസ്വസ്ഥനാണ്, ആഭ്യന്തര പ്രശ്നങ്ങള്‍ പോലും കൈകാര്യം ചെയ്യാൻ കഴിയാത്ത പാകിസ്താൻ പോലുള്ള ഒരു രാജ്യത്തിന് ഇന്ത്യയെ ആക്രമിക്കാൻ ധൈര്യമുണ്ടായി. ഇത് വളരെ അർത്ഥശൂന്യമാണ്, കശ്മീർ ഇന്ത്യയുടേതാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പാകിസ്താൻ ഇത് മനസിലാക്കേണ്ടതുണ്ട്.
ഇന്ത്യ വളരെ ശക്തമായ ഒരു രാജ്യമാണെന്നും പാകിസ്താനുമായി യുദ്ധം ചെയ്യേണ്ട ആവശ്യമില്ല. അവർക്ക് ഇന്ത്യയെ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നതാണ് അതിന്റെ കാരണം. രാജ്യത്തിനുള്ളില്‍ ഇതിനകം തന്നെ അവർ നിരവധി പ്രശ്‌നങ്ങളിലാണ്, താമസിയാതെ അവരുടെ സർക്കാറിനെതിരെ കലാപം നടക്കും..."വിജയ് ദേവരകൊണ്ട പറഞ്ഞു.